Year: 2020
- NewsDecember 27, 20200 190
കോവിഡ് ചികിത്സയിൽ കഴിയുന്ന സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരം
തിരുവനന്തപുരം : കൊവിഡ് ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് നാലു ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read More » - Top StoriesDecember 24, 20200 174
സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാലുമുതൽ തുറക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാലുമുതൽ തുറക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകൾ. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസിൽ അനുവദിക്കുക. രണ്ട് ഷിഫ്റ്റുകളായിട്ടാകും ക്ലാസ്സുകൾ. കോളേജ് അധ്യാപകരും മറ്റ് ജീവനക്കാരും 28 മുതൽ കോളേജിൽ ഹാജരാകണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം ക്ലാസ്സ്. ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ലോ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്നിക് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ ബിരുദ കോഴ്സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്സുകളിൽ എല്ലാ വിദ്യാർഥികൾക്കും നാലിനുതന്നെ ക്ലാസ് ആരംഭിക്കും. പത്ത് ദിവസത്തിനുശേഷം ക്ലാസുകൾ ആരംഭിച്ചത് സംബന്ധിച്ച റിപ്പോർട്ട് പ്രിൻസിപ്പൽമാർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കോ ബന്ധപ്പെട്ട സർവകലാശാലകൾക്കോ നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും മറ്റ് സെമസ്റ്ററുകളുടെ ക്ലാസ് ആരംഭിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുക. ഷിഫ്റ്റുകളായി ക്ലാസ്സുകൾ ആരംഭിക്കുന്നതിനാൽ ശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും.
Read More » - Top StoriesDecember 23, 20200 170
സുഗതകുമാരിയുടെ ഭൗതിക ശരീരം സംസ്കരിച്ചു
തിരുവനന്തപുരം : അന്തരിച്ച സാഹിത്യകാരി സുഗതകുമാരിയുടെ സംസ്കാരം തിരുവനന്തപുരം ശാന്തികവാടത്തില്‍ നടന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു സംസ്കാരം. കൊവിഡ് ബാധിതയായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് സുഗതകുമാരിയുടെ ആരോഗ്യനില വഷളായതും പിന്നെ മരണപ്പെട്ടതും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ആംബുലന്‍സില്‍ നേരിട്ട് തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ച മൃതദേഹത്തിന് നന്ദാവനം പൊലീസ് ക്യാംപിലെ പൊലീസുകാര്‍ ഔദ്യോഗിക യാത്രയപ്പ് നല്‍കി. സുഗതകുമാരിയുടെ മകള്‍ ലക്ഷ്മിയും സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭന്‍ ചെറുമകന്‍ വിഷ്ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കളെന്ന നിലയില്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. ബന്ധുക്കളും പൊലീസുകാരും ശാന്തികവാടം ജീവനക്കാരുമടക്കം എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകരടക്കം മറ്റാരേയും തന്നെ ശാന്തികവടത്തിലേക്ക് പ്രവേശിപ്പില്ല. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജ്യോത് സിംഗ് കൗറും സംസ്കാരചടങ്ങില്‍ പങ്കെടുത്തു. ഇരുവരും പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങിനെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.50-ഓടെയാണ് സുഗതകുമാരിയുടെ മരണം സംഭവിച്ചത്. 86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്ബോള്‍ ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. കൊവിഡ് മരണമായതിനാല്‍ പൊതുദര്‍ശനം ഉണ്ടായിരുന്നില്ല. പകരം ഉച്ചയ്ക്ക് ഒരു മണി മുതല്‍ തിരുവനന്തപുരത്ത് അയ്യന്‍കാളി ഹാളില്‍ ടീച്ചറുടെ ഛായാചിത്രത്തിന് മുന്നില്‍ പൊതുജനങ്ങള്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കി.
Read More » - Top StoriesDecember 23, 20200 186
തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും തടവ്
തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സിബിഐ കോടതി. പ്രതികളായ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷയാണ് വിധിച്ചത്. പ്രതികൾ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.സനല്‍കുമാറാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. തടവുശിക്ഷയ്ക്കൊപ്പം രണ്ട് പ്രതികളും അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കണം. കോൺവെന്റിൽ അതിക്രമിച്ച് കയറിയ കുറ്റത്തിന് ഫാ. തോമസ് കോട്ടൂർ ഒരു ലക്ഷം രൂപ അധികം പിഴ അടയ്ക്കണം. ഇതുകൂടാതെ, തെളിവ് നശിപ്പിച്ചതിന് ഫാ. തോമസ് കോട്ടൂരിന് ഏഴ് വർഷം തടവുശിക്ഷയും വിധിച്ചു. പ്രതികള്‍ രണ്ട് പേരും പിഴ ശിക്ഷ അടയ്ക്കാത്ത വിധം ഒരു വര്‍ഷം കൂടി അധികതടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സിബിഐ കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിധി പ്രസ്താവത്തിനായി മുന്‍പായി പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയില്‍ അന്തിമവാദം നടത്തി. കൊലക്കുറ്റം തെളിഞ്ഞതിനാല്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഫാ. തോമസ് കോട്ടൂർ കോൺവെന്റിൽ അതിക്രമിച്ചുകയറി കുറ്റകൃത്യം നടത്തിയെന്നത് ഗൗരവതരമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അഭയവധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നും പരാമവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ രണ്ടിലെ പ്രതികളും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസില്‍ ഒന്നാം പ്രതിയായ ഫാദര്‍ കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും അദ്ദേഹത്തിന് 73 വയസ് പ്രായമുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിന്റെ വാദം അവസാനിച്ച ശേഷം ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ജഡ്ജിക്ക് അരികിലെത്തി അഭ്യര്‍ത്ഥിച്ചു. താന്‍ നിരപരാധിയാണെന്നും ദിവസവും 20 എം.ജി ഇന്‍സുലിന്‍ വേണമെന്നും കോട്ടൂര്‍ കോടതിയില്‍ പറഞ്ഞു. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അതിനും ചികിത്സയും മരുന്നുമുണ്ടെന്നും ഫാദര്‍ കോട്ടൂര്‍ കോടതിയെ അറിയിച്ചു. കോട്ടൂരിന് പിന്നാലെ സിസ്റ്റര്‍ സ്റ്റെഫി സിബിഐ ജഡ്ജിക്ക് സമീപത്തേക്ക് വന്നു താന്‍ നിരപരാധിയാണെന്നും ക്നായ നിയമപ്രകാരം ഒരു വൈദികന്‍ കന്യാസ്ത്രീക്ക് പിതാവിനെ പോലെയാണെന്നും അതിനാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സിസ്റ്റര്‍ സ്റ്റെഫി പറഞ്ഞു.…
Read More » - Top StoriesDecember 23, 20200 167
സുഗതകുമാരി ടീച്ചർ വിടവാങ്ങി
തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ഓർമയായി. എൺപത്തിയാറ് വയസ്സായിരുന്നു. കോവിഡ് ബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആറന്മുളയിലെ വഴുവേലി തറവാട്ടിൽ ബോധേശ്വരന്റെയും പ്രശസ്ത സംസ്കൃതം പണ്ഡിതയായ വി. കെ കാർത്യായനി ടീച്ചറിന്റെയും മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. തത്വശാസ്ത്രത്തിൽ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദമെടുത്തശേഷം ധർമാർഥ കാമമോക്ഷങ്ങളിലെ മോക്ഷം എന്ന സങ്കല്പത്തെക്കുറിച്ച് മൂന്ന് വർഷം ഗവേഷണപഠനം നടത്തിയെങ്കിലും പൂർത്തിയാക്കാതെ ഉപേക്ഷിച്ചു. കേരളത്തിന്റെ സ്ത്രീവിമോചന ചിന്തകളുടെ പ്രാരംഭനാളുകളിൽ സജീവപ്രവർത്തനം നടത്തി. ഉറ്റവരാൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ’അഭയ’ എന്ന സ്ഥാപനം ആരംഭിച്ചു. സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ, സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ നേതൃനിരകളിലൊരാൾ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു. കേരളത്തിൽ പ്രകൃതി സംരക്ഷണസമിതി രൂപീകരിച്ചപ്പോൾ സ്ഥാപക സെക്രട്ടറിയായും പ്രവർത്തിച്ചു. 1960-ൽ മാതൃഭൂമി പ്രസിദ്ധീകരിച്ച ‘മുത്തുച്ചിപ്പി’ എന്ന കവിതാസമാഹാരമാണ് സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം. തുടർന്ന് പാതിരാപ്പൂക്കൾ, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുൾചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക,സുഗതകുമാരിയുടെ കവിതകൾ, മേഘം വന്നുതോറ്റപ്പോൾ, പൂവഴി മറുവഴി, കാടിന്കാവൽ തുടങ്ങി ധാരാളം കൃതികൾ മലയാള സാഹിത്യത്തിന് സംഭാവന ചെയ്യ്തു. സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍ കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, ആശാന്‍ പ്രൈസ്, ഓടക്കുഴല്‍ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്‌നങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് എന്നിങ്ങനെ എണ്ണമറ്റ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. എഴുത്തുകാരനും നിരൂപകനുമായിരുന്ന പരേതനായ ഡോ. കെ വേലായുധൻ നായരായിരുന്നു ഭർത്താവ്. ലക്ഷ്മി ഏകമകളാണ്.
Read More » - NewsDecember 23, 20200 175
തിരുവനന്തപുരത്ത് കള്ളനോട്ട് അടിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയില്‍
തിരുവനന്തപുരം : കാട്ടായിക്കോണത്ത് കള്ളനോട്ട് അടിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയില്‍. കാട്ടായിക്കോണത്തെ വീട്ടില്‍ നിന്ന് കള്ളനോട്ടിക്കുന്ന യന്ത്രവും അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെത്തി. മംഗലപുരം തോന്നയ്ക്കല്‍ സ്വദേശി ആഷിഖ് ആണ് പിടിയിലായ പ്രധാനപ്രതി. 200, 500 2000 രൂപയുടെ കള്ളനോട്ടുകളാണ് ഇയാളുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. ആഷിഖ് പോത്തന്‍കോട് കാട്ടായിക്കോണത്ത് വാടകവീടെടുത്താണ് കള്ളനോട്ട് അടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വര്‍ക്കലയില്‍ നിന്ന് കള്ളനോട്ട് മാറാന്‍ ശ്രമിച്ച രണ്ട് പേരില്‍ നിന്നാണ് പൊലീസിന് കള്ളനോട്ടടി സംഘത്തെക്കുറിച്ച് വിവരം കിട്ടിയത്. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടെന്നും ഇവരെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Read More » - Top StoriesDecember 23, 20200 171
ഫാ.തോമസ് എം.കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും ശിക്ഷ ഇന്ന് വിധിക്കും
തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസിൽ കുറ്റക്കാരായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരുടെ ശിക്ഷ ഇന്ന് വിധിക്കും. ഇന്നലെയാണ് പ്രത്യേക സി.ബി.ഐ. കോടതി പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്. 28 വർഷം നീണ്ട നടപടികൾക്കൊടുവിലാണ് പ്രതികൾ കുറ്റക്കാരെന്ന് പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽ കുമാർ കണ്ടെത്തിയത്. രണ്ടു പ്രതികൾക്കുമെതിരായ കൊലക്കുറ്റവും തെളിവ് നശിപ്പിക്കൽ കുറ്റവും കോടതി ശരിവെച്ചു. പ്രതികൾ തമ്മിലുള്ള ശാരീരികബന്ധം സിസ്റ്റർ അഭയ നേരിട്ട് കണ്ടതിനെത്തുടർന്ന് ഇരുവരും ചേർന്ന് അഭയയെ തലയ്ക്കടിച്ചു വീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തൽ. കോൺവെന്റിൽ അതിക്രമിച്ചു കടന്നുവെന്ന കുറ്റംകൂടി കോട്ടൂരിനുണ്ട്. സി.ബി.ഐ.ക്കു വേണ്ടി പ്രോസിക്യൂട്ടർ എം. നവാസ് ഹാജരായി.
Read More » - Top StoriesDecember 22, 20200 178
സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് വിധി
തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് സി.ബി.ഐ. പ്രത്യേക കോടതി. കേസിൽ കൊലക്കുറ്റം തെളിഞ്ഞതായി സി.ബി.ഐ. കോടതി കണ്ടെത്തി. കേസിലെ ശിക്ഷാവിധി ഡിസംബർ 23 ബുധനാഴ്ച പ്രസ്താവിക്കും. ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസിൽ 28 വർഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. ഒരു വർഷത്തിലേറെ നീണ്ട വിചാരണ ഡിസംബർ 10-നാണ് പൂർത്തിയായത്. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽകുമാറാണ് വിധി പറയുന്നത്.സി.ബി.ഐക്കുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എം. നവാസ് ഹാജരായി.
Read More » - Top StoriesDecember 22, 20200 190
സംസ്ഥാനത്തെ ബാറുകൾ ഇന്നുമുതൽ തുറക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പത് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. പാഴ്സല്‍ വില്‍പ്പന മാത്രമാണ് ഇതുവരെ അനുവദിച്ചിരുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബാറുകള്‍ തുറക്കാമെന്ന എക്സൈസ് വകുപ്പിന്‍റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ബെവ് ക്യൂ ആപ്പിലൂടെയുള്ള ബുക്കിംഗ് ബിവറേജസ് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകള്‍ക്ക് മാത്രമായിരിക്കും. ബാറുകളില്‍ നിന്ന് പാഴ്സല്‍ നല്‍കില്ല. ബിവറേജസ് കോര്‍പ്പറേഷന്‍റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യവില്‍പ്പന ശാലകള്‍ക്ക് രാവിലെ 10 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം. ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ക്ലബുകള്‍, കള്ള് ഷാപ്പുകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം.
Read More » - Top StoriesDecember 22, 20200 179
ഐസിസ് ബന്ധം: പ്രവാസികളുടെ വീടുകളിൽ എന്‍.ഐ.എ റെയ്ഡ്
തൃശ്ശൂര്‍ : തൃശൂര്‍ ജില്ലയില്‍ അഞ്ചു വീടുകളില്‍ എന്‍.ഐ.എ സംഘം റെയ്ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്. പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. പ്രവാസികളുടെ വീടുകളിലാണ് റെയ്‌ഡ് നടത്തുന്നത്.ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് പരിശോധന. ഇവിടെനിന്ന് എന്തെങ്കിലും രേഖകള്‍ പിടിച്ചെടുത്തോ എന്ന് വ്യക്തമല്ല.
Read More »