Month: January 2020

  • Top Stories
    Photo of ചൈനയിൽനിന്നുള്ള ആദ്യ ഇന്ത്യൻ സംഘം നാളെ പുലർച്ചെ രാജ്യത്തെത്തും;സംഘത്തിൽ 40 ഓളം മലയാളി വിദ്യാർത്ഥികളും

    ചൈനയിൽനിന്നുള്ള ആദ്യ ഇന്ത്യൻ സംഘം നാളെ പുലർച്ചെ രാജ്യത്തെത്തും;സംഘത്തിൽ 40 ഓളം മലയാളി വിദ്യാർത്ഥികളും

    ന്യൂഡൽഹി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നും ആദ്യ ഇന്ത്യൻ സംഘവുമായി വരുന്ന വിമാനം നാളെ രാവിലെ രാജ്യത്തെത്തും. നാൽപതോളം മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട സംഘമാണ് നാളെ പുലർച്ചെ ഇന്ത്യയിലെത്തുന്നത്. മടങ്ങിയെത്തുന്നവരെ രണ്ടാഴ്ച ത്തോളം ഹരിയാനയിലും ഡൽഹിയിലും സജ്ജീകരിച്ചിട്ടുള്ള ഐസൊലേഷൻ കേന്ദ്രങ്ങളിൽ പാർപ്പിച്ചു നിരീക്ഷിക്കും. ചൈനീസ് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കൊറോണ വൈറസ് ബാധിച്ചിട്ടില്ല എന്ന് ഉറപ്പായ വരെയാണ് ഇപ്പോൾ ഇന്ത്യയിലേക്ക് മടക്കി അയക്കുന്നത്. കൊറോണ വൈറസ് ബാധ ഉള്ളവരെ ചൈനയിൽ തന്നെ ചികിത്സിക്കാനാണ് ചൈനയുടെ തീരുമാനം.

    Read More »
  • News
    Photo of കാട്ടിൽ നിന്ന് വഴിതെറ്റി നാട്ടിലെത്തിയ മാൻ വാഹനമിടിച്ച് ചത്തു

    കാട്ടിൽ നിന്ന് വഴിതെറ്റി നാട്ടിലെത്തിയ മാൻ വാഹനമിടിച്ച് ചത്തു

    കൽപ്പറ്റ: കാട്ടിൽ നിന്ന് വഴിതെറ്റി നാട്ടിലെത്തിയ മാൻ വാഹനമിടിച്ച് ചത്തു. ഇന്ന് രാവിലെ സുൽത്താൻ ബത്തേരി ടൗണിലെത്തിയ മാനാണ്  വാഹനമിടിച്ച് ദാരുണമായി ചത്തത്.  രാവിലെ കക്കോടൻ പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു അപകടം. കാട്ടിൽ നിന്ന് വേട്ടമൃഗങ്ങൾ ഓടിച്ചു വിട്ടതാണെന്നാണ് സംശയം. ടൗണിന് പുറത്തെ തോട്ടങ്ങളിൽ മാനുകൾ സ്ഥിരമായി എത്താറുണ്ട്. നഗരത്തിൽ നിന്ന് തെല്ല് മാറി സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി സ്റ്റാന്റിന് സമീപം കാടുള്ളതിനാൽ ഇതുവഴി എത്തിയതാകാനും സാധ്യതയുണ്ട്. അതേസമയം മാനെ ഇടിച്ചിട്ട വാഹനം ഏതെന്ന് വനം വകുപ്പിന് കണ്ടെത്താനായിട്ടില്ല.

    Read More »
  • News
    Photo of 2022 ഓടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതി 10 ശതമാനം ആയി കുറയ്ക്കാനുള്ള നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകും:പെട്രോളിയം മന്ത്രി

    2022 ഓടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതി 10 ശതമാനം ആയി കുറയ്ക്കാനുള്ള നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകും:പെട്രോളിയം മന്ത്രി

    ന്യൂഡൽഹി : ആഗോള സുസ്ഥിര ഊർജ മേഖലയിൽ ഇന്ത്യയുടെ നായകത്വം തുടർന്നും ഉണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. ഊർജ്ജ വിഭവകാര്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ ന്യൂഡൽഹിയിൽ നടന്ന ആഗോള സുസ്ഥിരവികസന ഉച്ചകോടി 2020 ൽ  മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി. ഊർജ്ജ മേഖലയിൽ സുപ്രധാനമായ പരിവർത്തന ഘട്ടത്തിലാണ് രാജ്യം എന്നും അമേരിക്കക്കും ചൈനയ്ക്കും ശേഷം ലോകത്തെ ഏറ്റവും കൂടുതൽ ഊർജ്ജം ഉപഭോഗം ഉള്ള രാജ്യമാണ് ഇന്ത്യ എന്നും ശ്രീ ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കൂടുതൽ ഊർജ്ജം പ്രധാനം ചെയ്യുന്നതും പക്ഷേ കാർബൺ വികിരണം കുറഞ്ഞതുമായ ഊർജ്ജ സ്രോതസിനായി രാജ്യം ഗവേഷണം നടത്തി വരുന്നതായും കേന്ദ്ര മന്ത്രി അറിയിച്ചു. 2022 ഓടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതി 10 ശതമാനം കണ്ട് കുറയ്ക്കാനുള്ള നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.

    Read More »
  • News
    Photo of വെള്ളാപ്പള്ളിക്ക് തിരിച്ചടി:മാവേലിക്കര യൂണിയൻ പിരിച്ചുവിട്ട നടപടി കോടതി സ്റ്റേ ചെയ്തു

    വെള്ളാപ്പള്ളിക്ക് തിരിച്ചടി:മാവേലിക്കര യൂണിയൻ പിരിച്ചുവിട്ട നടപടി കോടതി സ്റ്റേ ചെയ്തു

    കൊല്ലം : എസ്.എൻ.ഡി.പി  മാവേലിക്കര യൂണിയൻ പിരിച്ചുവിട്ട നടപടി കോടതി സ്റ്റേ ചെയ്തു. കൊല്ലം സബ്  കോടതിയുടേതാണ് വിധി. സുഭാഷ് വാസുവിന്‍റെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് തുടരാം നയപരാമായ തീരുമാനങ്ങൾ കൊക്കൊള്ളരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.

    Read More »
  • Top Stories
    Photo of കൊറോണ:രോഗലക്ഷണമുള്ളവരെ ഇന്ത്യയിലേക്കയക്കില്ല;ചൈനയിൽതന്നെ ചികിത്സിക്കുമെന്ന് ചൈന

    കൊറോണ:രോഗലക്ഷണമുള്ളവരെ ഇന്ത്യയിലേക്കയക്കില്ല;ചൈനയിൽതന്നെ ചികിത്സിക്കുമെന്ന് ചൈന

    ന്യൂഡൽഹി: കൊറോണ വൈറസ് രോഗലക്ഷണങ്ങളുള്ളവരെ ചൈന ഇന്ത്യയിലേക്കയക്കില്ല. രോഗലക്ഷണങ്ങളുള്ളവരെ ചൈനയിൽത്തന്നെ ചികിത്സിക്കാനാണ് അധികൃതരുടെ തീരുമാനം. മൂന്നൂറോളം ഇന്ത്യൻ വിദ്യാർഥികൾ എയർ ഇന്ത്യ വിമാനത്തിൽ നാളെ പുലർച്ചെ ഇന്ത്യയിൽ എത്തുമെന്നായിരുന്നു ആദ്യവിവരമെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവരെ ചൈനയിൽ തന്നെ ചികിത്സിക്കുമെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കുകയായിരുന്നു. ഇന്ത്യയിലേക്ക് വരുന്നവരെ ചൈനീസ് അധികൃതർ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ആരെയൊക്കെ ഇന്ത്യയിലേക്ക് വിടണമെന്ന് പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. ചൈനയിൽ നിന്നും ഇന്ത്യയിലേക്കെത്തുന്നവരെ താമസിപ്പിക്കാനായി ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിൽ ഹരിയാനയ്ക്ക് സമീപം മാനേസറിൽ താൽക്കാലിക കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. വുഹാനിൽ നിന്നും എത്തുന്നവരെ വിമാനത്താവളത്തിൽ കരസേന മെഡിക്കൽ സർവീസ്,-എയർപോർട്ട് ഹെൽത്ത് അതോറിറ്റി എന്നിവർ ചേർന്ന് പരിശോധിച്ചതിനു ശേഷമാവും മാനേസറിലെ കേന്ദ്രത്തിലേക്ക് മാറ്റുക. രോഗബാധസംശയിക്കുന്നവർ, രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകിയവർ,അല്ലാത്തവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളയി തരംതിരിച്ചാണ് പരിശോധന നടത്തുക.14 ദിവസം ആരോഗ്യപ്രവർത്തകരുടെ സൂക്ഷ്മ നിരീക്ഷണത്തിലാവും ഇവർ. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഡൽഹിയിലെ ബേസ് ഹോസ്പിറ്റലിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റാനാണ് തീരുമാനം.

    Read More »
  • Top Stories
    Photo of നാളെ തൂക്കില്ല;നിർഭയ കേസ് പ്രതികളുടെ വധശിക്ഷക്ക് സ്റ്റേ

    നാളെ തൂക്കില്ല;നിർഭയ കേസ് പ്രതികളുടെ വധശിക്ഷക്ക് സ്റ്റേ

    ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാനുള്ള വിധി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു. വിധി നടപ്പിലാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് കോടതിയുടെ നിർണായകമായ ഉത്തരവ്. നിർഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നീട്ടിവെച്ചിരിക്കുന്നു എന്നായിരുന്നു കോടതി ഉത്തരവ്. ജസ്റ്റിസ് ധർമേന്ദർ ആണ് തുറന്ന കോടതിയിൽ വിധി വായിച്ചത്. ഫെബ്രുവരി 1 ന് നടത്താൻ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ അക്ഷയ് കുമാർ വിനയ് ശർമ എന്നിവരാണ് ഹർജി നൽകിയത്. തങ്ങളുടെ ദയാഹർജിയിൽ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹർജി സമർപ്പിച്ചത്.പ്രതികളുടെ ഹർജിയിൽ പട്യാല ഹൗസ് കോടതി ഇന്ന് രാവിലെ വിശദമായ വാദം കേട്ടിരുന്നു. ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തില്ലന്നും തിരുത്തൽ ഹർജി തള്ളിയതിന് ശേഷം 14 ദിവസത്തിന് ശേഷം മാത്രമേ വിധി നടപ്പിലാക്കാവൂ എന്ന ജയിൽച്ചട്ടം ലംഘിച്ചുവെന്നും പ്രതികൾക്ക് വേണ്ടി അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.

    Read More »
  • Top Stories
    Photo of കൊറോണ:തിരുവനന്തപുരത്തും ആലപ്പുഴയിലും 6 പേർ വീതം നിരീക്ഷണത്തിൽ

    കൊറോണ:തിരുവനന്തപുരത്തും ആലപ്പുഴയിലും 6 പേർ വീതം നിരീക്ഷണത്തിൽ

    തിരുവനന്തപുരം: ചൈനയിൽ നിന്നെത്തിയ ആറുപേർ  തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നാലുപേരും ജനറൽ ആശുപത്രിയിൽ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്. ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇവരുടെ രക്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് തൃശൂരിൽ ചികിത്സയിലുള്ള വിദ്യാർത്ഥിനിക്കൊപ്പം ചൈനയിൽ നിന്ന് വിമാനത്തിൽ നാട്ടിലെത്തിയ, ആലപ്പുഴ ജില്ലക്കാരായ നാല് മെഡിക്കൽ വിദ്യാർത്ഥികളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിലൊരാളുടെ രക്ഷാകർത്താക്കളെ ആലപ്പുഴ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് എല്ലാവരെയും ആശുപത്രികളിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. തൃശൂരിലെ വിദ്യാർത്ഥിനിയുടെ സഹപാഠികളാണ് നാലുപേരും. ഇവരുടെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

    Read More »
  • Top Stories
    Photo of ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു; നാളെ പുലർച്ചെ രണ്ടു മണിക്ക് തിരികെ എത്തും

    ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു; നാളെ പുലർച്ചെ രണ്ടു മണിക്ക് തിരികെ എത്തും

    ന്യൂഡൽഹി : ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിക്കാണ് എയര്‍ ഇന്ത്യയുടെ ബി 747 വിമാനം ചൈനയിലേക്ക് പുറപ്പെട്ടത്. ഡോക്ടര്‍മാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെട്ട അഞ്ചംഗ മെഡിക്കൽ സംഘമാണ്  ചൈനയിലേക്ക് പുറപ്പെട്ടത്. ഇതിൽ രണ്ടുപേർ മലയാളി നഴ്സുമാരാണ്.  ആദ്യ ഘട്ടത്തില്‍ 400 പേരെയാണ് തിരികെ നാട്ടിലെത്തിക്കുന്നത്. ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം 3.30 ഓടെയാണ് വുഹാനിലെത്തുക. തിരികെ പുലര്‍ച്ചെ രണ്ടു മണിക്കാണ് ചൈനയിൽ നിന്നും എയര്‍ ഇന്ത്യ വിമാനം നാട്ടിൽ എത്തുക. ഹ്യൂബൈ പ്രവിശ്യയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാളെയാകും നാട്ടില്‍ എത്തിക്കുക. മടങ്ങി എത്തുന്നതുവരെ 14 ദിവസം ആരോഗ്യ സംഘം നിരീക്ഷിക്കും. ഡല്‍ഹി എയിംസില്‍ ഇതിനായി ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കും. എല്ലാവിധ സുരക്ഷാ മുൻകരുതലുകളും വിമാനത്തിൽ കരുതിയിട്ടുണ്ട്. ഗ്ലൗസുകൾ, മാസ്‌കുകള്‍ എന്നിവയ്ക്ക് പുറമേ ഭക്ഷണവും വെള്ളവും വിമാനത്തില്‍ കരുതിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

    Read More »
  • Top Stories
    Photo of നാളെ തൂക്കിലേറ്റാനിരിക്കെ നിർഭയ കേസ്പ്രതി പുനപരിശോധന ഹർജിയുമായി സുപ്രീംകോടതിയിൽ

    നാളെ തൂക്കിലേറ്റാനിരിക്കെ നിർഭയ കേസ്പ്രതി പുനപരിശോധന ഹർജിയുമായി സുപ്രീംകോടതിയിൽ

    ന്യൂഡല്‍ഹി: നാളെ രാവിലെ തൂക്കിലേറ്റാനി  രിക്കെ നിർഭയ കേസ് പ്രതി പുനപരിശോധന ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. പ്രതി പവന്‍ ഗുപ്​തയാണ്​ നാളെ വധശിക്ഷ നടപ്പാക്കാനിരിക്കെ സുപ്രീം കോടതിയിൽ കോടതിയില്‍ പുനപരിശോധന ഹർജി സമര്‍പ്പിച്ചത്​. കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക്​ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന്​ കാണിച്ച് പവന്‍ഗുപ്​ത സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ്​ പ്രതി പുനഃപരിശോധന ഹരജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്​. നാളെ തൂക്കാനിരിക്കെ വധശിക്ഷ മാക്സിമം നീട്ടിവെക്കുക എന്നതാണ് പ്രതികളുടെ ഉദ്ദേശം. നാളെ പുലര്‍ച്ചെ 6​ മണിക്കാണ്​ വിനയ് ശർമ്മ, അക്ഷയ് താക്കൂർ, പവൻ ഗുപ്ത, മുകേഷ് സിങ് എന്നീ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ചുമതലപ്പെടുത്തിയ ആരാച്ചാർ പവൻ ജല്ലാദ് വ്യാഴാഴ്ച തിഹാർ ജയിലിലെത്തി റിപ്പോർട്ട് ചെയ്തു. തൂക്കിലേറ്റുന്നതിന് മുന്നോടിയായി ഇന്ന് പവൻ ജല്ലാദ് ജയിലിനുള്ളിൽ ഡമ്മി പരീക്ഷണം നടത്തും. നിർഭയ പ്രതികളുടെ ശിക്ഷ നടപ്പാക്കാൻ തയ്യാറാണെന്നും പ്രതികളെ തൂക്കിലേറ്റുന്നതിൽ മനസ്താപമില്ലെന്നും നേരത്തെ ആരാച്ചാർ പവൻ ജല്ലാദ് പറഞ്ഞിരുന്നു.

    Read More »
  • Top Stories
    Photo of ഈ ദശാബ്ദം ഇന്ത്യയ്ക്ക് വളരെ നിര്‍ണായകമാണ് രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് മഹാത്മഗാന്ധിയുടേയും ജവഹര്‍ലാല്‍ നെഹ്റുവിന്‍റേയും സ്വപ്നങ്ങള്‍ പൂര്‍ത്തിയാവുന്ന പതിറ്റാണ്ടായിരിക്കുമിത്: രാഷ്ട്രപതി

    ഈ ദശാബ്ദം ഇന്ത്യയ്ക്ക് വളരെ നിര്‍ണായകമാണ് രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് മഹാത്മഗാന്ധിയുടേയും ജവഹര്‍ലാല്‍ നെഹ്റുവിന്‍റേയും സ്വപ്നങ്ങള്‍ പൂര്‍ത്തിയാവുന്ന പതിറ്റാണ്ടായിരിക്കുമിത്: രാഷ്ട്രപതി

    ന്യൂഡൽഹി: ഗാന്ധിജിയുടെ സ്വപ്നമാണ് പൗരത്വ നിയമഭേദഗതിയിലൂടെ യഥാര്‍ത്ഥ്യമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാകിസ്ഥാനിലെ ന്യൂനപങ്ങളുടെ ക്ഷേമം ഗാന്ധിജിയുടെ സ്വപ്നമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധത്തിന്റെ പേരിൽ അരങ്ങേറുന്ന അക്രമ സംഭവങ്ങൾ രാജ്യത്തിന്റെ പുരോഗതിയെ ദുർബലപ്പെടുത്തുമെന്നും രാഷ്ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച്  പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഈ ദശാബ്ദം ഇന്ത്യയ്ക്ക് വളരെ നിര്‍ണായകമാണെന്ന് രാഷ്ട്രപതി. രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് മഹാത്മഗാന്ധിയുടേയും ജവഹര്‍ലാല്‍ നെഹ്റുവിന്‍റേയും സ്വപ്നങ്ങള്‍ പൂര്‍ത്തിയാവുന്ന പതിറ്റാണ്ടായിരിക്കുമിതെന്ന് രാഷ്ട്രപതി പറഞ്ഞു.  വികസനത്തില്‍ എല്ലാ വിഭാഗങ്ങളേയും ഒരുപോലെ മുന്നോട്ടു നയിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
Back to top button