News
തൃശ്ശൂരിൽ ഭാര്യയെ വെട്ടിക്കൊന്നു;ഭർത്താവ് ഒളിവിൽ
തൃശ്ശൂർ : ചെറുത്തുരുത്തിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോമിന്റെ സൂപ്രണ്ടായ ചെറുതുരുത്തി സ്വദേശിയായ ചിത്ര ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഭർത്താവ് മോഹനന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
ചിത്രയും ഭർത്താവുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹ മോചന കേസും നടക്കുന്നുണ്ട്.