News

ക്ഷേമപെൻഷനിൽ കയ്യിട്ടുവാരി സിപിഐ പഞ്ചായത്ത് അംഗം

കൊല്ലം : കൊല്ലത്ത് കിടപ്പ് രോഗികളുടെ
ക്ഷേമപെൻഷനിൽ കൈയിട്ടുവാരി
സി.പി.ഐ. കൊല്ലം അഞ്ചലിലാണ് കിടപ്പു രോഗികളുട ക്ഷേമപെൻഷൻ തുകയിൽ നിന്ന് 100 രൂപ വീതം സിപിഐ നിർബന്ധ പാർട്ടി ഫണ്ട് പിരിവ് നടത്തിയത്.

കൊല്ലത്തെ അഞ്ചൽ പഞ്ചായത്തിലെ കോളേജ് വാർഡിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ നിന്നുമാണ് സി.പി.ഐ നേതാവും അഞ്ചൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും പഞ്ചായത്തിലെ പത്താംവാർഡ് അംഗവുമായ വി.വൈ വർഗീസ്100 രൂപ വീതം നിർബന്ധ പിരിവ് നടത്തിയതായി പരാതി ഉയർന്നിരിക്കുന്നത്. കിടപ്പ് രോഗികളെ വാർഡിലെ ലൈബ്രറി കെട്ടിടത്തിൽ വിളിച്ച് വരുത്തിയാണ്  രോഗികളുടെ പെൻഷൻ വിതരണം ചെയതത്.  സിപിഐ പാർട്ടി ഫണ്ടിന്റെ പേരിലുള്ള 100 രൂപയുടെ രസീതു നൽകിയാണ് പിരിവ് നടത്തിയത്.  സിപിഐയിലെ പഞ്ചായത്ത് അംഗമായ വർഗീസിന്റെ നേതൃത്വത്തിലാണ് കിടപ്പുരോഗികളെ വാർഡിലെ ലൈബ്രറി കെട്ടിടത്തിൽ വിളിച്ച് വരുത്തി പെൻഷൻ വിതരണവും പിരിവും നടത്തിയത്.

advertisement

കിടപ്പ് രോഗികൾക്ക് ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണമെന്നുള്ള ചട്ടം ലംഘിച്ചാണ്  അറുപതോളം രോഗികളായ പെൻഷൻ കാരിൽ നിന്നും 100 രൂപ വീതം പിരിച്ചെടുത്ത ശേഷം  പെൻഷൻ നൽകിയത്. പട്ടിണി പാവങ്ങളുടെ ക്ഷേമ പെൻഷനിൽ സി പി ഐ കൈയ്യിട്ട് വാരിയതോടെ കോൺഗ്രസ്സ് പ്രവർത്തകരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തി.

Al-Jazeera-Optics
Advertisement

തുടർന്ന് പെൻഷൻ കാരിൽ നിന്നും 100രൂപ വീതം പിരിച്ച സംഭവത്തിൽ ഡി വി.വൈ വർഗീസിനെ സി.പി.ഐയിൽ നിന്നും സസ്പെൻഡ് ചെയ്തതായി സിപിഐ അഞ്ചൽ മണ്ഡലം കമ്മിറ്റി അറിയിച്ചു. സംഭവത്തെക്കുറിച് അന്വേഷിയ്ക്കാൻ മൂന്നംഗ സമിതിയേയു രൂപീകരിച്ചു. ജനുവരിയിൽ പത്തിഞ്ചിനുള്ള റിപ്പോർട്ട് നൽകണം എന്ന നിർദേശവും ഉണ്ട്.

Advertisement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button