Top Stories
ഡൽഹിയിൽ തീപിടുത്തം;രക്ഷാപ്രവർത്തനം തുടരുന്നു
ഡൽഹി: ഡൽഹിയിൽ തീപിടുത്തം. പീരാഗർഹിയിൽ ഉദ്യോഗ് നഗറിലെ ഒരു ഫാക്ടറിയിൽ ആണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.അഞ്ച് പേരെ രക്ഷപ്പെടുത്തി മുപ്പത്തിയഞ്ച് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഇടയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണത് സ്ഥിതി കൂടുതൽ ഗുരുതരമാക്കി. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയക്കുന്നെന്ന് അധികൃതർ പറഞ്ഞു.എത്ര ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന കാര്യത്തില്‍ വ്യക്തതയില്ല.എൻഡി ആർഎഫ് ന്റെ സംഘം ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനുണ്ട്.