പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ പ്രമേയം ഭരണഘടനാ വിരുദ്ധം:ഗവർണർ
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ വീണ്ടും വിമർശിച്ച് ഗവർണർ. പൗരത്വ നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധം. പ്രമേയത്തിന് യാതൊരു വിലയും ഇല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമ ഭേദഗതി തികച്ചും കേന്ദ്ര സർക്കാരിന്റെ മാത്രം വിഷയമാണ്. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ ഒരു സംസ്ഥാനസർക്കാരിനും മുഖം തിരിച്ച് നിൽക്കാനാവില്ല. സംസ്ഥാന സർക്കാർ തങ്ങളുടെ അധികാരപരിധിയിലുള്ള കാര്യങ്ങൾക്കായി സമയം ചിലവഴിക്കണം. നിയമസഭയുടെ വിലപ്പെട്ട സമയം വെറുതെ പാഴാക്കി കളയരുത്. പൗരത്വ നിയമം കേരളത്തെ ഒരു തരത്തിലും ബാധിക്കുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു.

ചരിത്ര കോൺഗ്രസിൽ ചിലരുടെ ഉപദേശപ്രകാരം ആകാം സംസ്ഥാന സർക്കാർ പൗരത്വ നിയമത്തിനെതിരെയുള്ള പ്രമേയം നിയമസഭയിൽ പാസാക്കിയത് എന്ന് ഗവർണർ ആരോപിച്ചു. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ കേന്ദ്ര സർക്കാരിനെതിരായി പ്രമേയം പാസാക്കിയിരുന്നു.ചരിത്ര കോൺഗ്രസിലെ പ്രമേയം പാസാക്കലിന് പിന്നിൽ ക്രിമിനൽ ലക്ഷ്യങ്ങളുണ്ടന്നും ഗവർണർ ആരോപിച്ചു.

