News
സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ച് സുഭാഷ് വാസു
കൊച്ചി : ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ചു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചു കൊടുത്തു.
2018ൽലാണ് സുഭാഷ് വാസു സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നിയമിതനാകുന്നത്. ഒന്നാം മോദി സർക്കാറിന്റെ കാലത്ത് ബിഡിജെഎസിന് ലഭിച്ച പ്രധാനപ്പെട്ട സ്ഥാനമായിരുന്നു സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം. എന്നാൽ, അടുത്തിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പാള്ളി നടേശനും സുഭാഷ് വാസുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയാണ് സുഭാഷ് വാസുവിന്റെ രാജി.