News
ഐ.ബി ഇൻസ്പെക്ടർ കാറിനുള്ളിൽ മരിച്ചനിലയിൽ
കാസറഗോഡ് : ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി) ഇന്‍സ്പെക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി റിജോ ഫ്രാന്‍സിസിനെയാണ് ഇന്ന് പുലര്‍ച്ചയോടെ ബേക്കല്‍ ടൗണില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
നാലുവര്‍ഷമായി ഐബിയുടെ കാസര്‍ഗോഡ് യൂണിറ്റില്‍ ഇന്‍സ്പെക്ടറായിരുന്നു റിജോ ഫ്രാൻസിസ്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു റിജോ. അതുകൊണ്ടുത്തന്നെ മരണ കാരണം ഹൃദയാഘാതമാണോ എന്ന് പൊലീസ് സംശയിക്കുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി റിജോയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും.