പൗരത്വ നിയമത്തിനെതിരെ പ്രമേയം;മുഖ്യമന്ത്രിക്കെതിരെയുള്ള അവകാശലംഘന നോട്ടീസ് ഇന്ന് ചർച്ച ചെയ്തേക്കും
January 3, 2020
0 162 Less than a minute
ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജിവിഎൽ നരസിംഹറാവു എംപി നല്‍കിയ അവകാശ ലംഘന നോട്ടീസ് രാജ്യസഭ അവകാശ സമിതി ചർച്ച ചെയ്‌തേക്കും. ഇന്ന് ചേരുന്ന രാജ്യസഭ അവകാശ സമിതി യോഗമാണ്, കേരള നിയമസഭ പൗരത്വ നിയമത്തിനെതിരെ പാസാക്കിയ പ്രമേയം അവകാശ ലംഘനമാണെന്ന് കാണിച്ച് ബിജെപി എം പി നൽകിയ അവകാശ ലംഘന നോട്ടീസ് ചർച്ച ചെയ്യുന്നത്.
പാർലമെന്‍റ് പാസ്സാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്ന നിയമസഭ പ്രമേയം അവകാശ ലംഘനമാണെന്നാണ് ജിവിഎല്‍ നരസിംഹറാവു എംപി നല്‍കിയ നോട്ടീസില്‍ പറയുന്നത്.advertisement
നിയമസഭ പാസ്സാക്കിയ പ്രമേയമായതിനാൽ സഭയിൽ മുഖ്യമന്ത്രിയെക്കാൾ ഉത്തരവാദിത്തം സ്പീക്കർക്കാണെന്നും അതിനാല്‍ ഇക്കാര്യത്തിൽ അവകാശ സമിതിക്ക് ഇടപെടാന്‍ പരിമിതയുണ്ടെന്നും അഭിപ്രായമുണ്ട്.Advertisement
രാജ്യത്ത് തന്നെ ആദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഒരു നിയമസഭയിൽ പ്രമേയം പാസാക്കിയത്.സര്‍വകക്ഷിയോഗ തീരുമാനം അനുസരിച്ച് പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്തായിരുന്നു പ്രമേയ അവതരണം.