Politics
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം;പിണറായിയുടേത് വൈകിവന്ന വിവേകം,ലക്ഷ്യം വോട്ട് ബാങ്ക്:മുല്ലപ്പള്ളി
കൊച്ചി : പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം വോട്ട് ബാങ്ക് ആണെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി വിജയന്റേത് വൈകിവന്ന വിവേകമാണ്, പൗരത്വ ഭേദഗതി നിയമത്തിനു എതിരെ കൂട്ടായ സമരത്തിന് ഇനി ഇല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ യുഡിഎഫ് യോഗത്തിന് മുൻപായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മുമായി സയുക്ത പ്രതിഷേധത്തിൽ സഹകരിച്ചു. ഇനി ഒത്തൊരുമിച്ചുള്ള പ്രതിഷേധങ്ങൾക്കില്ലന്ന് മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസിൽ ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നത ഇല്ല, ഫാസിസത്തിനെതിരെ എന്നും ശക്തമായി പോരാട്ടം നടത്തിയത് കോൺഗ്രസ്സാണെന്നും ഇനി എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൊച്ചിയില്‍ പറഞ്ഞു.