News
വീട്ടുമുറ്റത്ത് വയോധിക തീകൊളുത്തി ആത്‍മഹത്യ ചെയ്യ്തു
കൊല്ലം : വീട്ടുമുറ്റത്ത് വയോധിക മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യ്തു. പുനലൂർ കുന്നിക്കോട് കാര്യറ ശ്രീ വിലാസത്തിൽ ഗൗരിക്കുട്ടി(85) ആണ് മരണപ്പെട്ടത്.
കൊച്ചുമകൻ മാത്രം വീട്ടിലുള്ള സമയത്താണ് വീട്ടുമുറ്റത്ത് കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ മണ്ണെണ്ണ ഒഴിച്ച് വയോധിക ആത്മഹത്യ ചെയ്യ്തത്.ഇവർ മുൻപും ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നുവെന്ന് കുന്നിക്കോട് പോലീസ് പറഞ്ഞു.