News
കണ്ണൻ ഗോപിനാഥൻ പോലീസ് കസ്റ്റഡിയിൽ
ന്യൂഡൽഹി : മലയാളിയായ മുൻ ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ പോലീസ് കസ്റ്റഡിയിൽ. ഉത്തർപ്രദേശ് പോലീസ് ആണ് കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിൽ എടുത്തത്.
പൗരത്വ നിയമ ഭേദഗതി ക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ അലിഗഡിലേക്കുള്ള യാത്രക്കിടെയാണ് കണ്ണൻ ഗോപിനാഥൻ കസ്റ്റഡിയിലായത്.
അലിഗഢ് മുസ്ലിം സർവകലാശാലയ്ക്കു സമീപം റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു കണ്ണൻ ഗോപിനാഥൻ. യു.പിയിൽ പ്രവേശിച്ച ഉടൻ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തന്ന് കണ്ണൻ ട്വീറ്റ് ചെയ്യ്തു.