പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളി
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി തള്ളി. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വിചാരണ കോടതിയാണ ദിലീപിന്റെ ആവശ്യം തള്ളിയത്. പ്രഥമദൃഷ്ടിയിൽ ഹർജി പരിഗണിക്കാൻ ഉള്ള സാഹചര്യം കാണുന്നില്ല എന്നു പറഞ്ഞതാണ് കോടതി ഹർജി തള്ളിയത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കൃത്യമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് വിചാരണ കോടതി ദിലീപിന്റെ വിടുതൽ ഹർജി തള്ളിയത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു വിടുതൽ ഹർജിയിൻ മേലുള്ള വാദപ്രതിവാദങ്ങൾ നടന്നിരുന്നത്. തനിക്കെതിരായ തെളിവുകളും സാക്ഷിമൊഴികളും നിലനിൽക്കില്ലെന്നും, കുറ്റപത്രത്തിൽ തനിക്കെതിരായ വ്യക്തമായ തെളിവുകളില്ലെന്നായിരുന്നു ദിലീപിന്റെ വാദിച്ചത്. എന്നാൽ ഈ വാദങ്ങളെ പ്രോസിക്യൂഷൻ എതിർത്തു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആരോപണങ്ങളും ഹർജിയിലുണ്ട്. അതിനാൽ അടച്ചിട്ട കോടതിയിലായിരുന്നു വാദം നടന്നത്.വിടുതൽ ഹർജി തള്ളിയതോടെ ഉടൻ തന്നെ വിചാരണ നടപടികളിലേക്ക് കോടതി നീങ്ങും.

