പ്രതിഫലം കൂട്ടി നൽകാതെ ഉല്ലാസത്തിന്റെ ഡബ്ബിങ്ങ് പൂർത്തിയാക്കില്ല:ഷെയിൻ നിഗം
കൊച്ചി: ഷെയിൻ നിഗം പ്രശ്നത്തിൽ ഇനി ചർച്ച ചെയ്യണമെങ്കിൽ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളി നടൻ ഷെയ്ൻ നിഗം.മൂന്നു ദിവസത്തിനകം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. എന്നാൽ ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തർക്കം നിലനിൽക്കുന്നുണ്ടെന്നും പ്രതിഫലം കൂട്ടി നൽകാതെ ഡബ്ബിംഗ് പൂർത്തിയാക്കില്ലെന്നുമാണ് ഷെയിൻ നിഗത്തിന്റെ നിലപാട്.
കഴിഞ്ഞ മാസം 19 ന് ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂർത്തിയാക്കാൻ ഷെയ്ൻ നിഗത്തിന് നിർദ്ദേശം നൽകിയത്. ഈ കത്തിന് രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ഷെയ്ൻ മറുപടി നൽകാതിരുന്നതോടെയാണ് മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടത്.
പ്രതിഫലത്തിന്റെ കാര്യത്തിൽ അമ്മയും നിർമ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂർത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ൻ. ഷെയിൻ സഹകരിച്ചില്ലങ്കിൽ മറ്റൊരാളെ കൊണ്ട് ഡബ്ബിങ് പൂർത്തിയാക്കുമെന്ന നിലപാടിൽ ആണ് നിർമാതാക്കളും.