വീടില്ലാത്തവർക്കായി രണ്ട് ലക്ഷം വീടുകള്‍ ഈ വർഷം നിർമ്മിച്ച് നൽകും:എസി മൊയ്തീൻ
January 4, 2020
0 178 Less than a minute
തിരുവനന്തപുരം: ലൈഫ് പദ്ധതി അനുസരിച്ച് വീടില്ലാത്തവർക്കായി രണ്ട് ലക്ഷം വീടുകള്‍ ഈ വർഷം പൂർത്തിയാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ. വീടുവയ്ക്കാൻ സ്ഥലം കിട്ടാത്തതിനാൽ, മൂന്നാം ഘട്ടത്തിൽ വീടുകള്‍ക്ക് പകരം ഫ്ലാറ്റുകള്‍ നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു.
ലൈഫ് ഗുണഭോക്താക്കളുടെ ആദ്യ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വർക്കല ബ്ലോക്കില്‍ നിന്നുള്ള രണ്ടായിരം ഗുണഭോക്താക്കളാണ് സംഗമത്തിൽ പങ്കെടുത്തത്.
ലൈഫ് ഭവന പദ്ധതിക്കായി ഇതുവരെ 4492 കോടിരൂപ ചെലവിട്ടുവെന്നും. ഭൂമിയുടെ ലഭ്യത കുറവായതിനാല്‍ മൂന്നാംഘട്ടത്തില്‍ ഫ്ലാറ്റുകളാണ് സർക്കാരിന്റെ പരിഗണനയില്‍ ഉള്ളത് എന്നും മന്ത്രി എ സി മൊയ്തീൻ അറിയിച്ചു.
സംഗമത്തിൽ തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുത്തു.advertisement
സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും ലഭ്യമാക്കാനും അറിയാനായി വിവിധ സ്റ്റാളുകളും സംഗമ വേദിയിൽ സജ്ജമാക്കിയിരുന്നു.
ലൈഫ് കുടുംബാംഗങ്ങള്‍ക്കായി വൈദ്യപരിശോധനക്കുള്ള സൗകര്യവുമുണ്ടായിരുന്നു.AdvertisementAdvertisement