മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം പൂർത്തിയായി;നേട്ടമുണ്ടാക്കി എൻസിപി, അപ്രസക്തമായി കോൺഗ്രസ്
മുംബൈ : ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ മഹാരാഷ്ട്ര സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമ തീരുമാനമായി. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയ്ക്ക് ടൂറിസം, പരിസ്ഥിതി, പ്രോട്ടോക്കോൾ എന്നീ വകുപ്പുകളാണു ലഭിച്ചത്. ഉപമുഖ്യമന്ത്രി അജിത് പവാറിനാണ് ധന, ആസൂത്രണ വകുപ്പുകളുടെ ചുമതല. ആഭ്യന്തര വകുപ്പ് എന്‍സിപിയുടെ അനിൽ ദേശ്മുഖിന് ലഭിച്ചു. കോൺഗ്രസിൽ നിന്നും ബലാസാഹിബ് തോറാത്തിന് റവന്യു വകുപ്പും അശോക് ചവാന് പൊതുമരാമത്ത് വകുപ്പും നൽകി.പൊതു ഭരണം, ക്രമസമാധാന വകുപ്പുകൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ കൈകാര്യം ചെയ്യും.
എന്‍സിപിക്കു 16ഉം ശിവസേനയ്ക്ക് 15ഉം മന്ത്രിസ്ഥാനങ്ങൾ ലഭിച്ചു. എൻ സി പി ആണ് മഹാരാഷ്ട്ര സർക്കാരിൽ ഏറ്റവും നേട്ടം ഉണ്ടാക്കിയത്. മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തിൽ കോൺഗ്രസാണ് ഏറ്റവും പിന്നിൽ. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നൽകിയ മന്ത്രിമാരുടെ പട്ടിക ഗവർണർ അംഗീരിച്ചു.