News
കാനന പാതയിൽ അയ്യപ്പ ഭക്തനെ കാട്ടാന കുത്തിക്കൊന്നു
കോട്ടയം: പെരുവന്താനം വനത്തിൽ അയ്യപ്പ ഭക്തനെ കാട്ടാന കുത്തിക്കൊന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളാരംചെറ്റ പരമ്പരാഗത കാനന പാതയിൽവച്ചാണ് സംഭവം. തീർത്ഥാടകനോടൊപ്പം ഉണ്ടായിരുന്ന അയ്യപ്പൻമാരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്.
ഫോറസ്റ്റും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കാട്ടാനക്കൂട്ടം സംഭവ സ്ഥലത്ത് കൂട്ടം കൂടി നിൽക്കുകയാണ്. അങ്ങോട്ടേക്ക് ആനക്കൂട്ടം ആരെയും അടുപ്പിക്കുന്നില്ല.