Top Stories
പൗരത്വ നിയമ ഭേദഗതി:ബിജെപിയുടെ ബഹുജന സമ്പർക്ക പരുപാടി ഇന്ന് അമിത്ഷാ ഉദ്‌ഘാടനം ചെയ്യും
ഡൽഹി : പൗരത്വ നിയമഭേദഗതിയിൽ പ്രചാരണം നടത്തുന്നതിനായി രാജ്യം മുഴുവൻ സംഘടിപ്പിക്കുന്ന ബിജെപിയുടെ ബഹുജന സമ്പർക്ക പരിപാടി ഇന്ന് തുടങ്ങും. ദില്ലിയിൽ നടക്കുന്ന പരിപാടി കേന്ദ്ര ആഭ്യന്തരമന്ത്രിയും പാർട്ടി അധ്യക്ഷനുമായ അമിത് ഷാ ഉദ്ഘാടനം ചെയ്യും. മുപ്പതിനായിരത്തോളം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കാനെത്തും എന്നാണ് പ്രതീക്ഷ. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡ, വൈസ് പ്രസിഡന്റ് ശ്യാം ജാജു എന്നിവരും പങ്കെടുക്കും.
ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്ന് ബൂത്ത് തലം ഉൾപ്പെടെയുള്ള പ്രവർത്തകരെ അഭിസംബോധന ചെയ്യും. രാവിലെ 11.30 ക്ക് ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് സമ്മേളനം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രവർത്തകരെ തയ്യാറാക്കുകയാണ് റാലിയുടെ ലക്ഷ്യം.ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റാലിക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്.
പൗരത്വ നിയമ ഭേദഗതിക്കനുകൂലമായ പ്രചാരണം ശക്തമാക്കാൻ ബിജെപി ആർഎസ്എസ് നേതാക്കളുടെ യോഗത്തിൽ തീരുമാനമായി.
ബിജെപി അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കുന്ന റാലി ഈമാസം പതിനഞ്ചിന് ശേഷം മലബാറിൽ സംഘടിപ്പിക്കാനാണ് ബിജെപി നീക്കം.കേന്ദ്ര നേതാക്കളെ ഇറക്കി രാജ്യമൊട്ടുക്ക് പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ശക്തമായ പ്രചാരണ പരിപാടികൾക്കാണ് ബിജെപി ഇന്ന് തുടക്കമിടുന്നത്.