News
ബാഗേജിൽ കഞ്ചാവ് സൂക്ഷിച്ചു;വിമാനത്താവളത്തിൽ യുവാവ് പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബാഗേജിനകത്ത് കഞ്ചാവ് സൂക്ഷിച്ച യാത്രക്കാരൻ പിടിയിൽ. മൂലമ്പിള്ളി സ്വദേശി ബിനിലാണ് പിടിയിലായത്. ക്വലാലംപൂരിലേക്ക് യാത്ര ചെയ്യാനെത്തിയതായിരുന്നു ഇയാൾ.
ബാഗേജിനകത്ത് സിഗരറ്റ് പായ്ക്കറ്റിൽ ഒളിപ്പിച്ചു വച്ച അഞ്ച് ഗ്രാം കഞ്ചാവാണ് ഇയാളിൽ കണ്ടെടുത്തത്. എക്സറേ പരിശോധനയിൽ സംശയം തോന്നിയ സുരക്ഷ വിഭാഗമാണ്
ബിനിലിനെ പിടികൂടിയത്. ഇയാളെ പിന്നീട് എക്സൈസിന് കൈമാറി.സ്വന്തമായി ഉപയോഗിക്കാൻ കരുതിയതാണെന്നാണ് ഇയാൾ പറയുന്നത്.
advertisement 
Advertisement 
Advertisement


