News
ഭാര്യയെ കുത്തികൊലപ്പെടുതാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
പുനലൂർ : ഭാര്യയെ കുത്തി കൊലപ്പെടുതാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കരവാളൂർ ഉണ്ണിക്കുന്ന് സ്വദേശി സുഭാഷ് ആണ് പിടിയിൽ ആയത്. ഭാര്യയെ ഇയാൾ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനിതാ പോലീസ് ആശുപത്രിയിൽഎത്തി മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു. മദ്യപാന ശീലം ഉള്ള ഇയാൾ സ്ഥിരമായി ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് ഭാര്യ മൊഴി നൽകി.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യ്തു.