Top Stories

ജെഎൻയുവിൽ വിദ്യാർഥികൾക്ക് നേരെ മുഖംമൂടി ആക്രമണം; 18 പേർക്ക് പരിക്ക്, അഞ്ചു പേരുടെ നില ഗുരുതരം, സംഭവത്തിൽ വ്യാപക പ്രതിഷേധം

ഡൽഹി : ജെഎന്‍യുവില്‍ മുഖംമൂടി അണിഞ്ഞെത്തിയ ഒരു സംഘം അക്രമികള്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. മര്‍ദ്ദനത്തില്‍ നിരവധി അധ്യാപകർക്കും അനധ്യാപകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളടങ്ങിയ സംഘമാണ് ക്യാംപസില്‍ അക്രമം അഴിച്ച് വിട്ടത്. മാരക ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

അക്രമം അധ്യാപക സംഘടനയുടെ പരിപാടിക്കിടെ. എബിവിപി പ്രവർത്തകർ ആണ് അക്രമം നടത്തിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു. 18 പേർക്ക് അക്രമത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ എയിംസിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റ നിരവധി വിദ്യാർത്ഥികൾ ഇപ്പോഴും ജെഎൻയുവിൽ ഉള്ളിൽ ഉണ്ട് എന്നാണ് വിവരം.

ജെഎൻയു അക്രമത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ജെഎൻയുവിലെ മുന്നിൽ പ്രതിഷേധം നടത്തുന്നു. ദില്ലിയിലെ പോലീസ് ആസ്ഥാനത്തിന് മുന്നിലും വിദ്യാർഥികൾ പ്രതിഷേധം നടത്തുകയാണ്. ജെഎൻയുവിലെ അക്രമത്തിൽ നടപടി വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

പരിക്കേറ്റ വിദ്യാർത്ഥികളെ എയിംസിൽ പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. ജെഎൻയുവിൽ നടന്നത് ആസൂത്രിതമായ അക്രമമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ജെഎൻയുവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി ഡൽഹി ലഫ്റ്റനന്റ് ഗവർണ്ണർ അറിയിച്ചു. പ്രകാശ് കാരാട്ട് വൃന്ദാകാരാട്ട് സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കൾ ജെഎൻയു വിന് മുന്നിലെത്തി.

കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ യാണ് ജെഎൻയുവിൽ എന്ന് എബിവിപി പ്രതികരിച്ചു. വിദ്യാർഥികളെ പരിചകൾ ആയി മാറ്റുന്നവരാണ് അക്രമത്തിനു പിന്നിലെന്നും എബിവിപി പ്രതികരിച്ചു. ജെഎൻയുവിലെ അക്രമം അപലപനീയം എന്ന്  കേന്ദ്ര സർക്കാർ  സർക്കാർ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button