News
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഢിപ്പിച്ച വയോധികൻ അറസ്റ്റിൽ
കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഢിപ്പിച്ച വയോധികൻ അറസ്റ്റിൽ. കരവാരം തോട്ടക്കാട് ചുള്ളിയിൽക്കോണം നസീംമൻസിലിൽ അബ്ദുൽസമദ് (70)നെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റു ചെയ്യ്തത്.
ഏഴും എട്ടും വയസുള്ള പെൺകുട്ടികളെ എട്ടുമാസമായി ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
സ്കൂൾ ബസിലെ ക്ലീനറായ ഇയാൾ ബസിൽ യാത്ര ചെയ്തിരുന്ന കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്.രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കല്ലമ്പലം പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്.