ജെ എൻ യു അക്രമം:വ്യാപക പ്രതിഷേധം,അക്രമികളിൽ 4 പേർ കസ്റ്റഡിയിൽ.
ഡൽഹി : ജെഎന്‍യുവില്‍ ഞായറാഴ്ച ഉണ്ടായ അക്രമങ്ങളില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. പുറത്തുനിന്നെത്തിയ മുഹമ്മൂടി ധരിച്ച സംഘമാണ് ക്യാമ്പസിനകത്ത് കയറി വ്യാപകമായി ആക്രമണം നടത്തിയത്. അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍റെ പ്രതികരണം. കമ്മ്യൂണിസ്ററ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് എബിവിപി യും ആരോപിച്ചു.
അധ്യാപകര്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടയിലായിരുന്നു ജെഎൻയു വിൽ സംഘടിത ആക്രമണം നടന്നത് .
അതേസമയം രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ നടന്ന ആക്രമണത്തില്‍ നിരവധി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗുരുതര പരിക്കേറ്റിരുന്നു.
ജെഎൻയു അക്രമത്തിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളം വിദ്യാർഥി പ്രതിഷേധം ആളിക്കത്തി. അർധരാത്രിയിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് പ്രതിഷേധത്തിനിറങ്ങിയത്.മുംബൈയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നൂറു കണക്കിന് വിദ്യാർഥികൾ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ ഒത്തുകൂടി പ്രതിഷേധിച്ചു. അലിഗഢ് സർവകലാശാലയിലെ വിദ്യാർഥികൾ മെഴുകുതിരി തെളിയിച്ച് പ്രകടനം നടത്തി. ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥികളും പ്രതിഷേധ പ്രകടനം നടത്തി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ജാദവ്പുർ സർവകലാശാല, കൊൽക്കത്ത സർവകലാശാല തുടങ്ങിയ ഇടങ്ങളിലെ വിദ്യാർഥികളും അർദ്ധരാത്രിയിൽ വിവിധ സ്ഥലങ്ങളിൽ ഒത്തുചേർന്ന് പ്രതിഷേധിച്ചു.അക്രമികൾക്ക് പോലീസ് സഹായം നൽകിയെന്നാരോപിച്ച് ഡൽഹി പോലീസ് ആസ്ഥാനത്തിന് മുന്നിലും നൂറുകണക്കിന് വിദ്യാർഥിൾ ഒത്തുചേർന്ന് പ്രതിഷേധിച്ചു.