News
തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടുപോയി;നായികയുടെ കാമുകൻ അറസ്റ്റിൽ
പത്തനാപുരം:കാമുകി നായികയാകുന്ന സിനിമയുടെ തിരക്കഥകൃത്തിനെ തട്ടിക്കൊണ്ടുപോയ കാമുകനും സംഘവും അറസ്റ്റില്‍. കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന്‍റെ നേതൃത്വത്തില്‍ അടൂര്‍ ഹൈസ്കൂൾ ജംഗ്ഷനില്‍ നിന്നാണ് യുവാവിനെയും മറ്റ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. സൈബര്‍ സെല്‍ സഹായത്തോടെ മൊബൈല്‍ ലോക്കേഷനുകള്‍ കണ്ടെത്തിയാണ് രാത്രി ഒന്‍പതു മണിയോടെ യുവാക്കൾ പിടിയിലാകുന്നത്. ഇവർ തട്ടിക്കൊണ്ടുപോയ തിരക്കഥകൃത്തിനെ മോചിപ്പിച്ചു.യുവാക്കൾ റിമാൻഡിലാണ്.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇതാണ്, പത്തനാപുരം സ്വദേശിയായ തിരക്കഥകൃത്ത് താന്‍ എഴുതിയ സിനിമയില്‍ നായികയാക്കാമെന്ന് യുവതിക്ക് വാക്ദാനം നൽകിയശേഷം നിരന്തരമായി യുവതിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്താൻ തുടങ്ങി. തുടർന്ന് യുവതി അടൂര്‍ സ്വദേശിയായ കാമുകനോട് പരാതി പറഞ്ഞു. തുടർന്ന് തിരക്കഥാകൃത്ത് വ്യാജനാണെന്ന് ഉള്ള സംശയവും, ഇനി അഥവാ തിരക്കഥാകൃത്ത് ഒറിജിനൽ ആണെങ്കിൽ സിനിമ നടക്കുകയും തന്റെ കാമുകി നായികയാവുകയും ചെയ്താൽ തന്നെ ഉപേക്ഷിച്ച് പോകുമോ എന്നുള്ള ഭയവും മൂലം സത്യാവസ്ഥ അറിയാനായി തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്യാൻ കാമുകനും സുഹൃത്തുക്കളും പദ്ധതിയിട്ടു.
തുടര്‍ന്ന് ശനിയാഴ്ച വൈകീട്ടോടെ യുവാവും കൂട്ടുകാരും തിരക്കഥാകൃത്തിനെ വഴിയില്‍ നിന്നും കാറിൽ തട്ടിക്കൊണ്ടു
പോവുകയായിരുന്നു.