യുത്ത് ലീഗിനെ തള്ളി കുഞ്ഞാലിക്കുട്ടി;അമിത്ഷാ ക്കെതിരെ കറുത്ത മതിൽ വേണ്ട
January 6, 2020
0 172 Less than a minute
കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ക്കെതിരെ കറുത്ത മതിൽ ഒരുക്കി പ്രതിഷേധിക്കാനുള്ള യൂത്ത് ലീഗിന്‍റെ തീരുമാനം ഉപേക്ഷിച്ചതായിഞ്ഞാലിക്കുട്ടി. ബിജെപി യുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് അമിത്ഷാ വരുന്നത് അതിനാൽ അന്ന് സമരം വേണ്ടെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം. മറ്റൊരു ദിവസം പ്രതിഷേധം സംഘടിപ്പിക്കാമെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.
അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം കറുത്ത മതിൽ ഒരുക്കി പ്രതിഷേധം തീര്‍ക്കുമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രാവിലെ പ്രസ് മീറ്റില്‍ അറിയിച്ചിരുന്നു. ജനുവരി 15ന് കറുത്ത വസ്ത്രം ധരിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ റോഡിന് ഇരുവശവും പ്രതിഷേധ മതിൽ തീർക്കും. കരിപ്പൂർ വിമാനത്താവളം മുതൽ വെസ്റ്റ്ഹിൽ ഹെലിപ്പാഡ് വരെ 35 കിലോമീറ്റർ ദൂരത്തിലാണ് ബ്ലാക്ക് വാൾ തീർക്കുക. ഒരു ലക്ഷം പേർ പങ്കാളികളാകുമെന്നും പികെ ഫിറോസ് അവകാശപ്പെട്ടിരുന്നു.advertisementAdvertisementAdvertisement