Top Stories

നിര്‍ഭയ കേസില്‍ മരണവാറന്റ് പുറപ്പെടുവിച്ചു;22ന് തൂക്കിലേറ്റും

ഡൽഹി : നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും മരണവാറന്റ് പുറപ്പെടുവിച്ചു. ജനുവരി 22നാണ് വധശിക്ഷ നടപ്പാക്കുക. പട്യാല കോടതിയാണ് മരണ വാറന്റ് പുറപ്പെടുവിച്ചത്.നിർഭയയുടെ അമ്മയുടെ ഹർജിയിലാണ് നിർണായക വിധി ഉണ്ടായിരിക്കുന്നത്.

ജനുവരി 22 രാവിലെ 7 മണിയോടെയാണ് വധശിക്ഷ നടപ്പിലാക്കുക. അക്ഷയ് സിങ്, പവൻ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button