News
അമിത വേഗതയിൽ വന്ന ബസ് കാറിലേക്ക് ഇടിച്ചു കയറി നാലുപേർ മരിച്ചു
കോട്ടയം : വൈക്കത്ത് അമിത വേഗതയിൽ വന്ന ബസ് കാറിലേക്ക് ഇടിച്ചു കയറി നാലുപേർ മരിച്ചു. ഉദയംപേരൂർ 10 മൈൽ മനയ്ക്കൽ പടി വിശ്വനാഥൻ ഭാര്യ, ഗിരിജ, മകൻ സൂരജ്, ബന്ധു അജിത എന്നിവരാണ് മരിച്ചത്.വൈക്കം ചേരുംചുവട് വച്ചാണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ വന്ന ബസ് കാറിനു മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്ന നാലുപേരെയും പുറത്തെടുത്തത്. കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചത് അപകടത്തില്‍ പത്ത് പേർക്ക് പരിക്കേറ്റു.
രാവിലെ ആറുമണിയോടെ വൈക്കം ചേരുംചുവട് പാലത്തിന് സമീപമാണ് സംഭവം. വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. അപകടത്തില്‍ ബസിലെയും കാറിലെയും യാത്രക്കാർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് വൈക്കം-എറണാകുളം പാതയിൽ വാഹന ഗതാഗതം സ്തംഭിച്ചു.