News
കൊല്ലം ഇസ്റ്റ് പോലീസ്റ്റേഷൻ കസ്റ്റഡിമരണ കേസിലെ പ്രതികളായ പോലീസുകാരുടെ ജീവപര്യന്തം ഹൈക്കാടതി 5 വർഷമാക്കി
കൊല്ലം : കൊല്ലം ഇസ്റ്റ് പോലീസ്റ്റേഷനിലെ കസ്റ്റഡിമരണ കേസിലെ പ്രതികളായ പോലീസുകാരുടെ ജീവപര്യന്തം തടവുശിക്ഷ 5 വർഷമായി കുറച്ചുകൊണ്ട് ഹൈക്കാടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.
കാടാമ്പുഴ സ്വദേശി രാജേന്ദ്രൻ പോലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ 2014 നവംമ്പർ 28 ന് പ്രതികളായ ജയകുമാർ, വേണുഗോപാൽ എന്നിവർക്ക് കൊല്ലം അഡിഷണൽ സെഷൻ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ വാദം കേട്ട ഹൈ കോടതി ഡിവിഷൻ ബഞ്ച് കൊലകുറ്റം നിലനിൽക്കില്ലെന്ന് കണ്ട് പ്രതികളുടെ ശിക്ഷ 5 വർഷമായി കുറക്കുകയായിരുന്നു.
2005 ഏപ്രിൽ 6 ന് മൊബൈൽഫോൺ മോഷ്ടിച്ചെന്ന പരാതിയിലാണ് കൊട്ടാരക്കര കാടാമ്പുഴ സ്വദേശി രാജേന്ദ്രനെ കൺട്രോൾ റൂം പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. കൺട്രോൾ റൂം പോലീസ് രാജേന്ദ്രനെ കൊല്ലം ഈസ്റ്റ് എസ്.ഐയെ ഏൽപ്പിച്ചു തുടർന്ന് സ്ക്വാഡിലെ പോലീസുകാരായ വേണുഗോപാലും ജയകുമാറും രാജേന്ദ്രനെ പോലീസ് മ്യൂസിയത്തിനു പുറകിൽ എത്തിച്ച് മർദ്ദിച്ചെന്നും തുടർന്ന് വൈകിട്ടോടെ മരിച്ചെന്നുമാണ് പ്രോസിക്യൂഷൻ കേസ്.വിസ്തരിച്ച 60 സാക്ഷികളിൽ 34 പേരും പോലീസുകാരായിരുന്നു.