‘ട്രാൻസിഷൻ’ 10,000 രൂപ ബജറ്റിൽ പൂർത്തിയാക്കിയ സിനിമ;ദൈർഘ്യം ഒന്നേകാൽ മണിക്കൂർ
മധുരയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിൽ ഒരു യുവാവ് കടന്നു പോകുന്ന സന്ദർഭങ്ങളെ കോർത്താണ് ‘ട്രാൻസിഷൻ’ ഒരുക്കിയിരിക്കുന്നത്.
ടു ജോബ് ലസ്സ് പീപ്പിൾ & ലൂണാ ക്രിയേഷൻസിന്റെ ബാനറിൽ കൃഷ്ണനുണ്ണി മംഗലത്ത്, അഖിൽ പ്രസന്നകുമാർ, അദ്വൈത് ശ്രീകുമാർ എന്നിവരാണ് ട്രാൻസിഷൻ നിർമിച്ചിരിക്കുന്നത്. കഥ, തിരക്കഥ, എഡിറ്റിംഗ്, കളർ ഗ്രേഡിംഗ്, ഛായാഗ്രഹണം, എന്നിവ സംവിധായകനായ കൃഷ്ണനുണ്ണി മംഗലത്ത് തന്നെയാണ് നിർവഹിക്കുന്നത്. സംഭാഷണം -കൃഷ്ണനുണ്ണി മംഗലത്ത്, തപസ്യ അശോക്, വിശാഖ്, മണി, ശ്രീകുമാർ , മഹേഷ് കുമാർ, രഘു ചുള്ളിമാനൂർ, ഗാനരചന – ആദർശ് അജിത്ത്, സംഗീതം -ആനന്ദ് സീതാരാമൻ, മിക്സിംഗ്, എസ് എഫ് എക്സ്-രാഹുൽ എസ് ജെ , പോസ്റ്റർ ഡിസൈൻ _ അനന്തകൃഷ്ണൻ, ആലാപനം (റാപ്പേഴ്സ് ) – തിരുമാലി, എ ബി ഐ, റാക്സ് റേഡിയന്റ്, സായി സാഗാസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.
അഖിൽ പ്രസന്നകുമാർ, മേഘ സുനിൽ, ശ്രീകുമാർ നായർ, രഘു ചുള്ളിമാനൂർ, കൃഷ്ണകാന്ത്, മണി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.