Top Stories
നിര്‍ഭയ കേസില്‍ മരണവാറന്റ് പുറപ്പെടുവിച്ചു;22ന് തൂക്കിലേറ്റും
ഡൽഹി : നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും മരണവാറന്റ് പുറപ്പെടുവിച്ചു. ജനുവരി 22നാണ് വധശിക്ഷ നടപ്പാക്കുക. പട്യാല കോടതിയാണ് മരണ വാറന്റ് പുറപ്പെടുവിച്ചത്.നിർഭയയുടെ അമ്മയുടെ ഹർജിയിലാണ് നിർണായക വിധി ഉണ്ടായിരിക്കുന്നത്.
ജനുവരി 22 രാവിലെ 7 മണിയോടെയാണ് വധശിക്ഷ നടപ്പിലാക്കുക. അക്ഷയ് സിങ്, പവൻ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക.