News
വിഷമത്സ്യം കഴിച്ച് പത്തോളം പേര്‍ ആശുപത്രിയിൽ
ചിറയിൻകീഴ് : കരവാരത്ത് വിഷമത്സ്യം കഴിച്ച് പത്തോളം പേര്‍ ആശുപത്രിയിൽ. തോട്ടയ്ക്കാട് കമുകിന്‍പള്ളി വീട്ടില്‍ സൈഗാള്‍ (47), മകള്‍ കാര്‍ത്തിക (10), കാവില്‍ വീട്ടില്‍ സന്തോഷ് (50), പ്രദേശവാസികളായ ഗോപി (45), രാജമ്മ (55), സുശീല, രമ, കീര്‍ത്തി, സുരേഷ്, മാളു തുടങ്ങിയവരാണ് മീന്‍ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
അഞ്ചുതെങ്ങ് സ്വദേശിയായ സ്ത്രീ വീടുകളില്‍ കൊണ്ടുവന്നുവിറ്റ ചെങ്കലവ, ചൂര മീനുകള്‍ വാങ്ങി പാചകം ചെയ്തു കഴിച്ചവര്‍ക്കാണ് തലകറക്കം, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടത്. അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.