News

സംവിധായകൻ വിവേക് ആര്യൻ അന്തരിച്ചു

കൊച്ചി : യുവ സിനിമാ സംവിധായകൻ വിവേക് ആര്യൻ(30)അന്തരിച്ചു. എറണാംകുളം ആസ്റ്റർ മെഡിസിറ്റിയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ്  ചികിത്സയിലായിരുന്നു.2019 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയുടെ സംവിധായകനാണ് വിവേക് ആര്യൻ.

കൊടുങ്ങല്ലൂരിൽ ഡിസംബർ 22ന് ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ അമൃതയ്ക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.

സംവിധായകൻ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായും പരസ്യ ചിത്ര സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.  തൃപ്പൂണിത്തുറയിൽ ആണ് വിവേക് ആര്യൻ താമസിച്ചിരുന്നത്. തൃശ്ശൂർ നെല്ലായി അനന്തപുരം പഴയത്തുമനയിൽ ആര്യൻ നമ്പൂതിരിയുടെയും ഭാവനയുടെയും മകനാണ്‌ വിവേക്‌ ആര്യൻ. സഹോദരൻ ശ്യാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button