പുതിയ അധ്യക്ഷൻ:ബിജെപി യോഗം ഇന്ന് കൊച്ചിയിൽ;ഗ്രൂപ്പിൽ പോരടിച്ച് നേതാക്കൾ
കൊച്ചി: സംസ്ഥാന പ്രസിഡണ്ടിനെ കണ്ടെത്താനായി ബിജെപി സംസ്ഥാന ഭാരവാഹി യോഗം രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ ചേരും. പാര്‍ട്ടി സഹ സംഘടനാ സെക്രട്ടറി ശിവപ്രസാദ്, ജിവിഎൽ നരസിംഹ റാവു എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം. പൗരത്വ നിയമ ഭേദഗതിക്കനുകൂലമായ പ്രചരണത്തിനായി കേരളത്തിലെത്തുന്ന അമിത്ഷായുടെ കേരള റാലിയുടെ ഒരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും.ബിജെപിസംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾക്കായാണ് കേന്ദ്ര പ്രതിനിധികൾ എത്തിയത്.
കേരളത്തിലെ ഗ്രൂപ്പ് പോരിൽ കേന്ദ്ര നേതാക്കൾക്ക് ശക്തമായ അതൃപ്തിയുണ്ട്. പൗരത്വ നിയമ ഭേദഗതി ക്കെതിരെയുള്ള പ്രചാരണങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കാൻ കേരളത്തിലെ ബിജെപിക്ക് കഴിഞ്ഞിട്ടില്ല എന്ന വിലയിരുത്തലും കേന്ദ്ര നേതൃത്വത്തിനുണ്ട്. ഗ്രൂപ്പുകളിൽ മാത്രം ലക്ഷ്യം വെക്കുന്ന ബിജെപിയുടെ കാര്യങ്ങളിൽ തൽക്കാലം ഇടപെടേണ്ടതില്ല എന്നാണ് ആർഎസ്എസിന്റെ തീരുമാനം.