News
മുത്തൂറ്റ് ഫിനാൻസ് എം ഡി ആക്രമിക്കപ്പെട്ട സംഭവത്തിൽ സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ
കൊച്ചി: മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ. കലൂർ സ്വദേശി സലീം ആണ് അറസ്റ്റിലായത്. ചുമട്ടുതൊഴിലാളിയാണ് സലീം.
ഇന്ന് രാവിലെയാണ് കൊച്ചിയിലെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ വച്ച് മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്.മുത്തൂറ്റ് ഹെഡ് ഓഫീസിലെ ജീവനക്കാരെല്ലാം കമ്പനി വാഹനത്തിൽ ഓഫീസിലേക്ക് വരുമ്പോഴാണ് ഹെഡ് ഓഫീസിന് മുന്നിൽ വച്ച് എംഡിയുടെ വാഹനത്തിന് നേർക്ക് ആക്രമണമുണ്ടായത്. ഇരുപതോളം പേർ കല്ലെറിഞ്ഞു എന്നാണ് മാനേജ്മെന്റ് പറയുന്നത്. ജോർജ് അലക്സാണ്ടറും മകൻ ഈപ്പൻ അലക്സാണ്ടറും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേർക്ക് വലിയ കോൺക്രീറ്റ് കട്ടയെടുത്ത് എറിഞ്ഞു എന്ന് മാനേജ്മെന്റ് പറഞ്ഞിരുന്നു.