News
സുഹൃത്ത് കൊന്ന് കാട്ടിൽ തള്ളിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി : സുഹൃത്ത് കൊന്ന് കാട്ടില്‍ തള്ളിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. മരട് സ്വദേശിയായ ഈവ യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വാൽപ്പാറ തേയിലത്തോട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സുഹൃത്ത് സഫർ നൽകിയ മൊഴി പ്രകാരമാണ് വാൽപ്പാറയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
മരട് സ്വദേശിയായ ഈവ എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന വിവരത്തിൽ അതിരപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ അതിരപ്പള്ളി വഴി ഒരു കാറ് പോയിരുന്നുവെന്നും കാറിൽ ഒരു യുവാവും യുവതിയും ഉണ്ടായിരുന്നുവെന്നും വിവരം ലഭിച്ചു. മലക്കപ്പാറയെത്തിപ്പോള്‍ രണ്ട് പേരും കാറിലുണ്ടായിരുന്നു എന്ന വിവരവും കാറിന്റെ നമ്പറും പൊലീസിന് ലഭിച്ചു.
എന്നാൽ തമിഴ്നാട്ടിലെ വാൽപ്പാറ ചെക്പോസ്റ്റിലെത്തിയപ്പോൾ കാറിൽ യുവതിയുണ്ടായിരുന്നില്ല.
തുടർന്ന് പോലീസ് കാറ് കണ്ടെത്തുകയും കാറിൽ നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തുകയും ചെയ്യ്തു. തുടർന്ന് സഫറിനെ ചോദ്യം ചെയ്തപ്പോഴാണ് ഈവയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ ഉണ്ടായത്. മലക്കപ്പാറയിൽ കാട്ടിൽ കൊന്ന് തള്ളുകയായിരുന്നുവെന്നാണ് സഫർ നൽകിയ മൊഴി.തുടർന്ന് മലക്കപ്പാറയിലെ കാട്ടിൽ നടത്തിയ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയും ചെയ്യ്തു.വിദ്യാർത്ഥിനിയെ കുത്തി കൊലപ്പെടുത്തി എന്നാണ് സഫർ നൽകിയ മൊഴി.