Top Stories
ഗള്‍ഫ് മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താന്‍ പരിശ്രമിക്കണമെന്ന് സൗദി
റിയാദ്: ഗള്‍ഫ് മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താന്‍ പരിശ്രമിക്കണമെന്ന് സൗദി. ഗൾഫ് മേഖലയുടെ സ്ഥിതി വഷളാക്കുന്ന നടപടികളില്‍ നിന്നും പിന്മാറണമെന്ന് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം ആവശ്യപ്പെട്ടു. ഇറാഖിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയുടെ സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര സമൂഹം പരിശ്രമിക്കണമെന്നും സൗദി മന്ത്രിസഭ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാഖിലെ രണ്ട് സൈനിക താവളങ്ങൾക്കു നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 80 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു. 200 ഓളം പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്.
ഇറാൻ പുറത്തുവിട്ട കണക്കുകൾ സ്ഥിരീകരിക്കാവുന്നതാണെങ്കിൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കൻ സൈന്യം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണിത്.