News
പണിമുടക്ക് 9 മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ ഹർത്താൽ പ്രതീതി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂണിയന് സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഒൻപത് മണിക്കൂർ പിന്നിടുന്നു. ഇന്ന് രാത്രി 12 വരെ പണിമുടക്ക് തുടരും. അവശ്യസര്‍വീസുകളായ പാല്, പത്രം, ആശുപത്രി എന്നിവയെയും ടൂറിസം മേഖലയെയും ശബരിമല തീര്‍ഥാടക വാഹനങ്ങളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിൽ പണിമുടക്ക് ഹർത്താലിനെ പ്രതീതിയിൽ ആണ്. തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടില്ല കടകൾ അടഞ്ഞുകിടക്കുന്നു.
കെഎസ്‌ആര്‍ടിസിയിലെ യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. പലയിടത്തും സര്‍വീസുകള്‍ രാത്രി 12 മണിയോടെ മുടങ്ങി. ജെഇഇ- മെയിന്‍ പരീക്ഷയ്ക്കു മാറ്റമില്ല. പണിമുടക്കില്‍ വ്യാപാരികള്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസിറുദ്ദീന്‍ പറഞ്ഞു.