യുദ്ധം ആഗ്രഹിക്കുന്നില്ല, സമാധാനത്തോടാണ് അമേരിക്കയ്ക്ക് താല്പര്യം പക്ഷേ അമേരിക്കൻ സൈന്യം എന്തിനും സജ്ജരാണ്: ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ : സമാധാനത്തോടാണ് അമേരിക്കക്ക് താല്പര്യം യുദ്ധം അമേരിക്ക ആഗ്രഹിക്കുന്നില്ല പക്ഷേ അമേരിക്കൻ സൈന്യം എന്തിനും സജ്ജരാണ് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുകയാണ് അപ്രതീക്ഷിതമായ ട്രംപിന്റെ പ്രസ്താവന. ഇറാനുമായി ഒരു യുദ്ധം ഉണ്ടാകില്ല എന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്.
ഇറാൻ തീവ്രവാദത്തിന്റെ മുൻനിര സ്പോൺസറാണ്. തീവ്രവാദികളെ പിന്തുണയ്ക്കുന്ന നയങ്ങൾ തിരുത്തുന്നത് വരെ ഇറാനുമേൽ ഉപരോധം തുടരുമെന്ന് ട്രംപ് പറഞ്ഞു. ഇറാൻ ആണവ പദ്ധതികൾ പൂർണമായും ഉപേക്ഷിക്കണം. ബ്രിട്ടനും ജർമനിയും ഫ്രാൻസും സാഹചര്യങ്ങൾ മനസ്സിലാക്കണം. ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് പിൻമാറണം. ഇറാനെ ഒരു പാഠം പഠിപ്പിക്കണം എന്നും ട്രംപ് പറഞ്ഞു.
അമേരിക്കൻ സൈന്യം എന്തിനും തയ്യാറാണ്. ഏത് സാഹചര്യങ്ങളെ നേരിടാനുള്ള സാങ്കേതികവിദ്യകൾ ഗ്രേറ്റ് അമേരിക്കൻ സൈന്യത്തിന്റെ പക്കലുണ്ട്. പക്ഷേ ഇതൊന്നും ഉപയോഗിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല. സമാധാനമാണ് അമേരിക്ക ആഗ്രഹിക്കുന്നത് എന്നും ട്രംപ് പറഞ്ഞു.