News
സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ടി. പി സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് സംഭവിച്ച ഏറ്റവും വലിയ അബദ്ധമെന്ന് രമേശ് ചെന്നിത്തല. ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അതെന്നും അതിൽ താനിപ്പോൾ പശ്ചാത്തപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹേഷ് കുമാർ സിംഗ്ലയെ മറികടന്നാണ് അന്ന് ടി പി സെൻകുമാറിനെ ഡിജിപിയാക്കിയത്. ഒരു മലയാളി ഡിജിപി ആയിക്കോട്ടെ എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. ആ തീരുമാനം വലിയ അബദ്ധവും അപരാധവുമായി. ആ തീരുമാനം എടുത്തതിന്റെ ദുരന്തം നമ്മളെല്ലാവരും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നും ചെന്നിത്തല പറഞ്ഞു.