Top Stories
180 യാത്രക്കാരുമായി പോയ വിമാനം തകർന്നുവീണു
ടെഹ്റാൻ : ഇറാനിൽ വിമാനം തകർന്നുവീണു.180 യാത്രക്കാരുമായി പോയ യുക്രൈൻ വിമാനമാണ് തകർന്നു വീണത്. ടെഹ്റാനിൽ നിന്നും യുക്രൈനിലേക്ക് പോവുകയായിരുന്നു വിമാനം. ടെഹ്റാനിൽ നിന്ന് പറന്നുയർന്ന് ഉടൻ തകർന്നു വീഴുകയായിരുന്നു. ടെഹ്റാൻ വിമാനത്താവളത്തിന് സമീപം ആണ് തകർന്നുവീണത്. സാങ്കേതിക തകരാർ ആണെന്നാണ് പ്രാഥമിക നിഗമനം.