News
ഡൽഹിയിൽ വീണ്ടും തീപിടുത്തം
ഡൽഹി : ഡൽഹിയിൽ വീണ്ടും തീപിടുത്തം. ഡൽഹി പത്പർഗാംജ് ഇൻഡസ്ട്രിയൽ ഏരിയയിലെ പേപ്പർ പ്രിന്റിംഗ് പ്രസിൽ ആണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ ഒരാൾ മരിച്ചതായി ഡൽഹി പോലീസ് സ്ഥിതീകരിച്ചു. മുപ്പത്തഞ്ചോളം ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.