News

സെൻകുമാർ ഡിജിപി ആയത് അന്തസ്സായി ഐപിഎസ് പാസായിട്ടാണ് അല്ലാതെ അദ്ദേഹത്തിന്റെ പിതാവ് ആരെയും സ്വാധീനിച്ചിട്ടല്ല;ചെന്നിത്തലക്കെതിരെ സന്ദീപ് വാരിയർ

ടി പി സെൻകുമാറിനെ ഡിജിപി ആക്കിയത് തനിക്ക് പറ്റിയ അബദ്ധം ആയിരുന്നു എന്നുപറഞ്ഞ രമേശ് ചെന്നിത്തലയോട് ശക്തമായി പ്രതികരിച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ.

കുട്ടിക്കൂറ പൗഡർ ഇല്ലായിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് എന്നാണ് സന്ദീപ് വാര്യർ രമേശ് ചെന്നിത്തലയെ സൂചിപ്പിച്ചിരിക്കുന്നത്. സെൻകുമാർ ഡിജിപി ആയത് അന്തസ്സായി ഐപിഎസ് പാസായി വന്നിട്ട് ആണെന്നും സെൻകുമാറിന്റെ  പിതാവ് ആരെയും സ്വാധീനിച്ചിട്ടല്ല അദ്ദേഹത്തിന് ഐപിഎസ് കിട്ടിയതെന്നും സന്ദീപ് പറയുന്നു. ഡിജിപിയെ നിയമിക്കുന്നത് ആഭ്യന്തരമന്ത്രിയുടെ ചുമതല അല്ലെന്നും ഈ പറഞ്ഞത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആയിരുന്നെങ്കിൽ അതിൽ ഒരു സാങ്കേതിക പിൻബലം എങ്കിലും ഉണ്ടായിരുന്നു എന്നും സന്ദീപ് വാര്യർ പറയുന്നു.

advertisement

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

കുട്ടിക്കൂറ പൗഡർ ഇല്ലായിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോൾ വിലപിക്കുകയാണ്. ടിപി സെൻകുമാറിനെ ഡിജിപി ആക്കിയത് താൻ ചെയ്ത മഹാപരാധമായിരുന്നത്രേ.
ടി.പി സെൻകുമാർ ഡിജിപി ആയത് അന്തസ്സായി ഐപിഎസ് പാസായി വന്നിട്ടാണ്. അല്ലാതെ താക്കോൽദ്വാര സംവരണത്തിലൂടെ അല്ല . 
ഡിജിപിയെ നിയമിക്കുന്നത് ആഭ്യന്തരമന്ത്രിയുടെ ചുമതല അല്ല. മുഖ്യമന്ത്രിയുടെ ചുമതലയാണ്. സെൻകുമാറിനെ നിയമിച്ചത് തെറ്റായിപ്പോയെന്ന് ഉമ്മൻചാണ്ടി പറയുകയാണെങ്കിൽ അതിനൊരു സാങ്കേതികത്വ പിൻബലമെങ്കിലും ഉണ്ട്. 
ടിപി സെൻകുമാറിന് ഐപിഎസ് കിട്ടാൻ അദ്ദേഹത്തിന്റെ പിതാവ് ആരെയും സ്വാധീനിച്ചിട്ടില്ല മിസ്റ്റർ ചെന്നിത്തല. അർഹത കൊണ്ട് മാത്രം കിട്ടിയതാണ് സെൻകുമാർ സാറിന്റെ തോളിലെ നക്ഷത്രങ്ങൾ.
Al-Jazeera-Optics
Advertisement
Advertisement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button