Top Stories

എ എസ് ഐയെ വെടിവെച്ചുകൊന്നത് തീവ്രവാദികൾ; ഇവർ കൂടുതൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നു

തിരുവനന്തപുരം: കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണിനെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്ന് തമിഴ്‌നാട് പോലീസ്.  സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനായി തമിഴ്‌നാട് ഡിജിപി കേരളത്തിലെത്തി. കന്യാകുമാരി സ്വദേശികളായ തൗഫീക്, അബ്ദുള്‍ ഷമീം എന്നിവരെയാണ് സംശയിക്കുന്നത്. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

തീവ്രസ്വഭാവമുള്ള സംഘടനയിലുള്ളവരാണ് ഇരുവരും എന്നാണ് തമിഴ്നാട് പോലീസും കേരള പോലീസും ഒരുപോലെ പറയുന്നത്.
കൃത്യമായ ആസൂത്രണത്തിൽ നടത്തിയ കൊലപാതകമാണെന്നാണ്  പോലീസിന്റെ നിഗമനം.തീവ്രവാദ സംഘടനകളുടെ കൊലപാത രീതിയിലാണ് ഈ കൊലപാതകവും നടത്തിയിരിക്കുന്നത്.

പ്രതികള്‍ കേരളത്തിലേക്കാണ്  രക്ഷപ്പെട്ടിരിക്കുന്നതെന്ന് തമിഴ്‌നാട് പോലീസിന്റെ ക്യൂബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരുടെ സംഘം കേരളത്തിലുൾപ്പെടെ  തീവ്രവാദ അക്രമത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നെന്ന് തമിഴ്‌നാട് പോലീസ് വ്യക്തമാക്കി. എഎസ്ഐയെ വെടിവെച്ച ശേഷം പ്രതികൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതിൽ നിന്നാണ് കന്യാകുമാരി സ്വദേശികളായ തൗഫീഖ്, അബ്ദുൾ സമീർ എന്നിവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

advertisement

തൗഫീക്കിനും അബ്ദുൾ സമീറിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറയുന്നു. അബ്ദുൾ സമീർ ചെന്നൈയിൽ ഹിന്ദു സംഘടന നേതാവിനെ കൊന്ന കേസിലെ പ്രതിയാണ്. തൗഫീഖ് കന്യാകുമാരിയിൽ ബിജെപി നേതാവിനെ കൊന്ന കേസിലും പ്രതിയാണ്.

Al-Jazeera-Optics
Advertisement

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ചെക്ക്‌പോസ്റ്റില്‍ വെടിവയ്പുണ്ടായത്. അതിര്‍ത്തിയിലെ ചെക് പോസ്റ്റില്‍ ഡ്യൂട്ടിക്ക് നില്‍ക്കുകയായിരുന്നു വില്‍സണ്‍. ചെക്ക്പോസ്റ്റിന് സമീപത്ത് കൂടി രണ്ട് യുവാക്കൾ നടന്നെത്തി സമീപത്തെ മുസ്ലീം പള്ളിയുടെ ഗേറ്റിനടുത്തേക്ക് പോയി തിരികെയെത്തി വെടിയുതിർക്കുകയും ഓടിരക്ഷപ്പെടുകയുമായിരുന്നു.

നാല് തവണ വെടിയുതിര്‍ത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമികള്‍ ഓടി രക്ഷപെടുകയും ചെയ്തു. വില്‍സണെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനകം മരിച്ചു.

Advertisement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button