News
‘ഓടക്കുഴൽ’ അവാർഡ് കഥാകൃത്ത് എൻ. പ്രഭാകരന്
കൊച്ചി: 2019-ലെ ‘ഓടക്കുഴൽ’ അവാർഡ് കഥാകൃത്ത് എൻ. പ്രഭാകരന്. എൻ. പ്രഭാകരന്റെ ‘മായാമനുഷ്യർ’ എന്ന കൃതിയാണ് അവാർഡിന് അർഹമായത്. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഗുരുവായൂരപ്പൻ ട്രസ്റ്റാണ് ഓടക്കുഴൽ അവാർഡ് നൽകുന്നത്.
മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ 42-ാം ചരമവാർഷിക ദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത് മന്ദിരത്തിലെ ‘ജി’ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ട്രസ്റ്റ് അധ്യക്ഷ ഡോ. എം. ലീലാവതി അവാർഡ് സമർപ്പിക്കും. പ്രൊഫ. എൻ. ശശിധരൻ മുഖ്യ പ്രഭാഷണവും കഥാകൃത്ത് അയ്മനം ജോൺ ആശംസാ പ്രസംഗവും നടത്തും.