News
കാര്‍ ബസുകള്‍ക്കിടയില്‍പെട്ട് രണ്ടു യുവാക്കൾ മരിച്ചു
കോട്ടക്കല്‍: പത്രവുമായി പോവുകയായിരുന്ന കാര്‍ ബസുകള്‍ക്കിടയില്‍പെട്ട് രണ്ടു പേര്‍ മരിച്ചു. ചങ്കുവെട്ടി കോഴിച്ചെനയില്‍ പുലർച്ചെ ആയിരുന്നു അപകടം. കാര്‍ യാത്രികരായ ഗുരുവായൂര്‍ ഇരിങ്ങാവൂര്‍ സ്വദേശി ഇര്‍ഷാദ്, ഹക്കീം എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മേലേ കോഴിച്ചെന പള്ളിക്കു സമീപമായിരുന്നു അപകടം. പത്രവുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കാര്‍. ഒരു ബസിനെ മറികടക്കുന്നതിനിടെ എതിര്‍വശത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിന്‍റെ ഇടയില്‍ കാർ അകപ്പെടുകയായിരുന്നു. രണ്ടു ബസുകൾക്കിടയിൽ പെട്ട് കാറ് ഞെരിഞ്ഞമർന്ന് തകരുകയായിരുന്നു.
പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. മൃതദേഹം അല്‍മാസ് ആശുപത്രി മോര്‍ച്ചറിയില്‍.