News

ഗുജറാത്തിൽ ട്രക്കുകള്‍ കൂട്ടിയിടിച്ച് വന്‍തീപിടിത്തം;എൽ പി ജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു, നിറയെ കുട്ടികൾ ഉണ്ടായിരുന്ന സ്കൂൾ ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സൂറത്ത് :  ഗുജറാത്തിൽ  ട്രക്കുകള്‍ കൂട്ടിയിടിച്ച് വന്‍തീപിടിത്തം. ഇന്ന് രാവിലെ സൂറത്തിലാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഖാതത്തിൽ ഇന്ത്യന്‍ ഓയിലിന്‍റെ ട്രെക്കിലുണ്ടായിരുന്ന എല്‍പിജി സിലിണ്ടറുകള്‍ക്ക് തീപിടര്‍ന്ന് പൊട്ടിത്തെറിച്ചു. അപകടത്തില്‍ വന്‍ അഗ്നിബാധയാണ് ഉണ്ടായത്.പൊട്ടിത്തെറിയില്‍ ഇരു വാഹനങ്ങളും പൂര്‍ണമായും കത്തിയമര്‍ന്നു.

തുടർന്ന് സ്‌ഫോടനത്തോടുകൂടി  വന്‍തോതില്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. അപകട സമയത്ത് നിറയെ കുട്ടികളുമായി  ഇതുവഴി വന്ന ഒരു സ്‌കൂള്‍ ബസ്സിലേക്കും തീപടര്‍ന്നിരുന്നു. കുട്ടികളെ തീപടർന്ന് പിടിക്കുന്നതിന് മുമ്പ്‌ ബസിൽ നിന്ന് പുറത്തെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. അപകടത്തില്‍ ആര്‍ക്കും ആളപായം ഉള്ളതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.

advertisement
Al-Jazeera-Optics
Advertisement
Advertisement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button