വധശിക്ഷ ഒഴിവാക്കണം:നിര്‍ഭയ കേസിൽ പ്രതി വിനയ് ശര്‍മ്മ തിരുത്തല്‍ ഹര്‍ജി നൽകി
January 9, 2020
0 158 Less than a minute
ഡൽഹി : നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ വിനയ് ശര്‍മ്മ സുപ്രീം കോടതിയിൽ തിരുത്തല്‍ ഹര്‍ജി നൽകി. മരണവാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിനയ് ശര്‍മ്മ ഹർജി നൽകിയത്.
ഈ മാസം 22 ന് രാവിലെ ഏഴുമണിക്ക് പ്രതികളെ തൂക്കികൊല്ലാനായി ദില്ലിയിലെ പട്യാല കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതികളുടെ ശിക്ഷ നടപ്പാക്കാൻ ഉത്തർപ്രദേശ് ജയിൽ വകുപ്പ് ആരാചാരെ വിട്ടുനൽകും. പ്രതികളെ തൂക്കിലേറ്റാൻ ഉള്ള സാഹചര്യങ്ങൾ എല്ലാം തന്നെ സജ്ജമായിരിക്കയാണ്. എന്നാല്‍ പ്രതികളിലൊരാള്‍ നൽകിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചാൽ ശിക്ഷാ ഇനിയും നീണ്ടുപോകാനുള്ള സാധ്യതയുണ്ട്.advertisementAdvertisementAdvertisement