മംഗളയിൽ വന്ന പാർസലിൽ പഴകിയ കോഴിയിറച്ചി;കണ്ടെത്തിയത് ദുർഗന്ധം വമിച്ചപ്പോൾ
January 9, 2020
0 173 Less than a minute
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പഴകിയ കോഴിയിറച്ചി പിടികൂടി. ഡൽഹിയിൽ നിന്നും മംഗള എക്സ്പ്രസിൽ ഇന്നലെ രാത്രി പാർസലായിട്ടാണ് എത്തിയ 650 കിലോ കോഴിയിറച്ചിയാണ് പിടികൂടിയത്.
പാർസൽ ബോക്സുകളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ പാർസൽ ബോക്സുകൾ തുറന്നു പരിശോധിക്കുകയായിരുന്നു. അഴുകിയ കോഴിയിറച്ചിയാണ് പാഴ്സലിനുള്ളിൽ കണ്ടെത്തിയത്. ആരാണിത് അയച്ചതെന്നും ആർക്കാണ് അയച്ചതെന്നുമുള്ള വിവരങ്ങൾ പരിശോധിച്ചു തുടങ്ങിയതായി റെയിൽവെ അധികൃതര്‍ അറിയിച്ചു.advertisementAdvertisementAdvertisement