Cinema
ഷെയിൻ നിഗത്തിന്റെ വിലക്ക് ഇന്ന് അമ്മ ചർച്ച ചെയ്യും; ഷെയ്ന് നൽകിയ അഡ്വാൻസ് തിരികെ വാങ്ങാൻ ഒരുങ്ങി നിർമാതാക്കൾ
കൊച്ചി: താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള നടപടികൾ അമ്മ ചർച്ച ചെയ്യും. ചര്‍ച്ചകള്‍ക്കായി ഷെയിൻ നിഗത്തിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഷെയിൻ നിഗത്തിനെതിരെ കർശന നിലപാടിലാണ് നിർമാതാക്കളുടെ സംഘടന. ഷെയ്‍നുമായി കരാറുണ്ടായിരുന്ന നാല് സിനിമകൾ കൂടി ഉപേക്ഷിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. അഡ്വാൻസ് നൽകിയ തുക തിരിച്ച് വാങ്ങാൻ നിമാതാക്കൾ നടപടി തുടങ്ങി.
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം ഷെയ്ൻ തള്ളിയിരുന്നു. പ്രതിഫല തർക്കം നിലനിൽക്കുന്നുണ്ടെന്നും കൂടുതൽ പ്രതിഫലം നൽകാതെ ഡബ്ബിംഗ് പൂർത്തിയാക്കില്ലെന്നുമാണ് ഷെയ്ൻറെ നിലപാട്. ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് പൂർത്തിയാക്കാതെ ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നിർമ്മാതാക്കൾ. ഈ സാഹചര്യത്തിൽ, മുടങ്ങിയ സിനിമകൾ പൂർത്തിയാക്കുന്ന കാര്യത്തിൽ ഷെയ്ൻ നിഗവുമായി ധാരണ ഉണ്ടാക്കാനാണ് അമ്മ സംഘടനയുടെ ശ്രമം.