Cinema
പ്രേംനസീർ ടെലിവിഷൻ പുരസ്കാരം:പ്രിൻറ് മീഡിയയിലെ ടെലിവിഷൻ റിപ്പോർട്ടിംഗ് മികവിനുള്ള പുരസ്കാരം അജയ് തുണ്ടത്തിലിന്
തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി നൽകുന്ന പ്രഥമ പ്രേംനസീർ ടെലിവിഷൻ പുരസ്കാരം അജയ് തുണ്ടത്തിലിന്. പ്രിൻറ് മീഡിയയിലെ ടെലിവിഷൻ റിപ്പോർട്ടിംഗ് മികവിനാണ് പുരസ്കാരം. ഫെഫ്ക പി ആർ ഓ യൂണിയൻ പ്രസിഡന്റാണ് അജയ് തുണ്ടത്തിൽ.
ജനുവരി 15-ാം തീയതി വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം സെൻട്രൽ പബ്ളിക് ലൈബ്രറി ഹാളിൽ വെച്ചു നടക്കുന്ന ചടങ്ങിലാണ് അവാർഡു വിതരണം.
തിരുവനന്തപുരം മേയർ കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രേം നസീർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പുരസ്ക്കാര വിതരണം വനം വകുപ്പ് മന്ത്രി കെ രാജു നിർവ്വഹിക്കും.